തിങ്കളാഴ്ച ഭാരത്ബന്ദ്: കേരളത്തിൽ ഹർത്താൽ; അറിയേണ്ടതെല്ലാം

By Web TeamFirst Published Sep 9, 2018, 7:47 PM IST
Highlights

പ്രതിദിനം ഉയരുന്ന ഇന്ധന വിലക്കയറ്റത്തിനെതിരെ കോണ്‍ഗ്രസ് ആഹ്വാനം  ചെയ്ത ബന്ദ് നാളെ നടക്കും. മിക്ക പ്രതിപക്ഷ പാര്‍ട്ടികളും ബന്ദിന് പിന്തുണ നല്‍കിയിട്ടുണ്ട്. കേരളത്തില്‍ ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫും യുഡിഎഫും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. കേരളത്തില്‍ രാവിലെ ആറുമണി മുതല്‍ വൈകിട്ട് ആറുമണിവരെയാണ് ഹര്‍ത്താല്‍. പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ബാധിക്കാത്ത തരത്തിലാണ് ഹര്‍ത്താല്‍ നടത്തുക. 

പ്രതിദിനം ഉയരുന്ന ഇന്ധന വിലക്കയറ്റത്തിനെതിരെ കോണ്‍ഗ്രസ് ആഹ്വാനം  ചെയ്ത ബന്ദ് നാളെ നടക്കും. മിക്ക പ്രതിപക്ഷ പാര്‍ട്ടികളും ബന്ദിന് പിന്തുണ നല്‍കിയിട്ടുണ്ട്. കേരളത്തില്‍ ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫും യുഡിഎഫും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. കേരളത്തില്‍ രാവിലെ ആറുമണി മുതല്‍ വൈകിട്ട് ആറുമണിവരെയാണ് ഹര്‍ത്താല്‍. പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ബാധിക്കാത്ത തരത്തിലാണ് ഹര്‍ത്താല്‍ നടത്തുക. 

എന്തിനാണ് ഭാരത് ബന്ദ്?

ഇന്ധന വില വര്‍ധനവിനെതിരെ കോണ്‍ഗ്രസാണ് നാളെ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കോൺഗ്രസിന്റെ പ്രതിഷേധത്തിനൊപ്പം തന്നെയെന്ന് പ്രഖ്യാപിച്ച സിപിഎം ഒറ്റയ്ക്കാണ് ബന്ദിന് ആഹ്വാനം ചെയ്തത്. ഇന്ധനത്തിന് ഏർപ്പെടുത്തിയ അധിക എക്സൈസ് തീരുവയിലൂടെയും ഇപ്പോഴത്തെ വില വർദ്ധനവിലൂടെയും രാജ്യത്തെ സാധാരണക്കാരെ കേന്ദ്രം ഭരിക്കുന്ന ബിജെപി കൊളളയടിക്കുകയാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. കേന്ദ്ര എക്സൈസ് തീരുവ വെട്ടിച്ചുരുക്കുക, അധിക വാറ്റ് നികുതി ഒഴിവാക്കുക, പെട്രോളും ഡീസലും ജിഎസ്‌ടി പരിധിയിൽ കൊണ്ടുവരിക എന്നിവയാണ്  പ്രതിപക്ഷത്തിന്റെ ആവശ്യം. ബന്ദ് നടത്തുന്നതിന് വിലക്കുള്ളതിനാല്‍ കേരളത്തിൽ നാളെ നടത്താൻ ഇടതുപക്ഷം(എല്‍ഡിഎഫും യുഡിഎഫും) തീരുമാനിക്കുകയായിരുന്നു. 

എപ്പോഴാണ് ഭാരത് ബന്ദ് ?

സെപ്തംബര്‍10 ന് രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് മൂന്നുവരെയാവും  രാജ്യത്താകമാനം ബന്ദ് നടക്കുക. അന്നേദിവസം പെട്രോള്‍ പമ്പുകള്‍ കേന്ദ്രീകരിച്ച് ധര്‍ണ നടത്താനും കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. എന്നാൽ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന പ്രവർത്തനങ്ങൾ ഉണ്ടാവില്ലെന്നും ഡൽഹിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ രൺദീപ് സിംഗ് സുർജേവാല അറിയിച്ചു.

പെട്രോൾ, ഡീസൽ എന്നിവയുടെ എക്സൈസ് തീരുവ യഥാക്രമം 211, 443 ശതമാനവും വർധിച്ചത്തിനു ശേഷമാണ് ഇന്ധനത്തിന്റെ വില അമ്പത് ശതമാനത്തിലേറെ ഉയർന്നതായി  കോൺഗ്രസ് വക്താവ്  സുർജേവാല പറഞ്ഞു. ബിജെപി അധികാരത്തിലെത്തിയ 2014 ന് ശേഷമാണ് ഈ മാറ്റം ഉണ്ടായതെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. കേന്ദ്രസർക്കാർ എല്ലാ രംഗത്തും സമ്പൂർണ്ണ പരാജയമാണെന്നാണ് ജനതാദൾ (യു )വിമത നേതാവ് ശരത് യാദവിന്റെ അഭിപ്രായം . എസ് സി, എസ് ടി, ഒബിസി വിഭാഗങ്ങൾക്കെതിരെ  രാജ്യത്ത് വർദ്ധിച്ചുവരുന്ന അതിക്രമങ്ങൾ ഇല്ലാതാക്കാൻ കേന്ദ്രം ഭരിക്കുന്ന പാർട്ടിക്ക് സാധിച്ചില്ലെന്ന് അദ്ദേഹം പറയുന്നു. ജനങ്ങളുടെ പ്രതിഷേധം പുറത്ത് വിട്ട് ജനവിരുദ്ധമായ തീരുമാനങ്ങളിൽ നിന്ന് കേന്ദ്രസർക്കാരിനെ പിൻവലിപ്പിക്കാനാണ് പ്രതിഷേധമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് അശോക് ഗെഹ്‌ലോട്ട് പറഞ്ഞു.

ബന്ദിന് പിന്തുണ നൽകിയിരുക്കുന്നവര്‍?

സമാജ്വാദി പാർട്ടിയും ഡിഎംകെയും എൻസിപിയും ഉൾപ്പെടെ പല പ്രതിപക്ഷ പാർട്ടികളും ബന്ദിന് പിന്തുണ നൽകിയിട്ടുണ്ട്. അതേ ദിവസം തന്നെ ഇടതുപക്ഷം ബന്ദ് പ്രത്യേക ആഹ്വാനം നൽകിയെങ്കിലും തൃണമൂൽ കോൺഗ്രസ് ബന്ദിനില്ല. കോൺഗ്രസും ഇടതുപാർട്ടികളും ഉന്നയിക്കുന്ന വിഷയങ്ങളിൽ അതേ നിലപാടാണ് ബംഗാൾ ഭരിക്കുന്ന തൃണമൂൽ കോൺഗ്രസിനും. എന്നാൽ ഹർത്താലിനും ബന്ദിനും എതിരാണ് തങ്ങളെന്ന് നേരത്തെ തന്നെ അവർ പ്രഖ്യാപിച്ചതാണ്. അതിനാൽ പ്രതിഷേധത്തിന് ആശയപരമായ പിന്തുണ നൽകുന്ന സർക്കാർ ബന്ദിന് അനുമതി നിഷേധിച്ചു. ആർ.ജെ.ഡി, ജെഡി (എസ്), ജെ.വി.എം, ജെ.എം.എം.എം എന്നീ പാർട്ടികൾ ബന്ദിന് പിന്തുണയും നൽകിയിട്ടുണ്ട്.

കോൺഗ്രസിന്റെ അശോക് ഗെഹ്‌ലോട്ട്, അഹ്മദ് പട്ടേൽ, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, എൻ.സി.പി.യുടെ താരിഖ് അൻവർ എന്നിവർ ശരദ് യാദവിന്റെ വസതിയിൽ ചേര്‍ന്ന യോഗത്തിന് ശേഷമാണ് ഭാരത് ബന്ദിനുളള വിശാല ഐക്യത്തിൽ തീരുമാനം കൈക്കൊണ്ടത്.


 

click me!