കനത്ത സുരക്ഷയില്‍ ഛത്തിസ്ഗഡില്‍ ഇന്ന് രണ്ടാം ഘട്ട പോളിംഗ്

By Web TeamFirst Published Nov 20, 2018, 5:43 AM IST
Highlights
  •  ഛത്തിസ്ഗഡില്‍ ഇന്ന് രണ്ടാം ഘട്ട പോളിംഗ് നടക്കും. ആകെയുള്ള 90 സീറ്റില്‍ 72 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. സ്പീക്കറും ഒന്പത് മന്ത്രിമാരും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ജനവിധി തേടുന്നുണ്ട്. 2013 ലെ തെരഞ്ഞെടപ്പില്‍ ബിജെപി നേടിയത് 49 സീറ്റാണ്. കോണ്‍ഗ്രസിന് 39 സീറ്റ് ലഭിച്ചു.

റായ്പുര്‍: ഛത്തിസ്ഗഡില്‍ ഇന്ന് രണ്ടാം ഘട്ട പോളിംഗ് നടക്കും. ആകെയുള്ള 90 സീറ്റില്‍ 72 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. സ്പീക്കറും ഒന്പത് മന്ത്രിമാരും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ജനവിധി തേടുന്നുണ്ട്. 2013 ലെ തെരഞ്ഞെടപ്പില്‍ ബിജെപി നേടിയത് 49 സീറ്റാണ്. കോണ്‍ഗ്രസിന് 39 സീറ്റ് ലഭിച്ചു. 

ഇതിന് പുറമേ ഇത്തവണ അജിത് ജോഗിയുടെ സഖ്യം കൂടി രംഗത്ത് വന്നതോടെ ചരിത്രത്തില്‍ ആദ്യായി ത്രികോണ മല്‍സരമാണ് ഛത്തിസ്ഗഢില്‍. നക്‌സല്‍ ഭീഷണിയുള്ള അഞ്ച് ജില്ലകളിലും രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്നുണ്ട്. അത് കൊണ്ട് തന്നെ കനത്ത സുരക്ഷാ വലയത്തിനുള്ളിലാണ് തെരഞ്ഞെടുപ്പ്. 

ആദ്യഘട്ട് തെരഞ്ഞെടുപ്പില്‍ മാവോയിസ്റ്റ് അക്രമങ്ങള്‍ക്കിടേയും മികച്ച പോളിങ് രേഖപ്പെടുത്തിയിരുന്നു. 70 ശതമാനം പോളിംഗാണ് ബസ്തര്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ രേഖപ്പെടുത്തിയത്.

click me!