നെഹ്റുവിനെതിരായ പരാമര്‍ശം; മാപ്പ് ചോദിച്ച് ദലൈ ലാമ

By Web TeamFirst Published Aug 11, 2018, 9:07 AM IST
Highlights

പ്രസ്താവന വിവാദമുണ്ടാക്കിയതില്‍ മാപ്പു ചോദിക്കുന്നെന്ന് ദലൈ ലാമ പറഞ്ഞു. തെറ്റാണ് സംസാരിച്ചതെങ്കില്‍ അതിന് മാപ്പ് ചോദിക്കുന്നെന്ന് ദലൈ ലാമ പറഞ്ഞു. ഇന്ത്യാ പാക് വിഭജനത്തെ ഗാന്ധിജി പോലും എതിര്‍ത്തിരുന്നെന്ന് കേട്ടപ്പോള്‍ വിഷമം തോന്നിയെന്നും ദലൈ ലാമ പറയുന്നു. 

ബെംഗളൂരു:  ജവഹര്‍ലാല്‍ നെഹ്റുവിനെതിരായ പരാമര്‍ശത്തില്‍ ക്ഷമ ചോദിച്ച് ടിബറ്റന്‍ ആത്മീയ നേതാവ് ദലൈ ലാമ. നെഹ്റുവിന്റെ സ്വാര്‍ത്ഥതയാണ് ഇന്ത്യാ പാക് വിഭജനത്തിലേക്ക് വഴി തെളിച്ചതെന്ന പരാമര്‍ശത്തിനാണ് ദലൈ ലാമ മാപ്പ് ചോദിച്ചത്. മഹാത്മ ഗാന്ധി മുഹമ്മദലി ജിന്ന ഇന്ത്യന്‍ പ്രധാനമന്ത്രി ആവണമെന്നായിരുന്നു ആഗ്രഹിച്ചിരുന്നത്. അത് സംഭവിച്ചിരുന്നെങ്കില്‍ ഇന്ത്യ പാക് വിഭജനം സംഭവിക്കുമായിരുന്നില്ലെന്നും ദലൈ ലാമ പറഞ്ഞിരുന്നു. 
 
പ്രസ്താവന വിവാദമുണ്ടാക്കിയതില്‍ മാപ്പു ചോദിക്കുന്നെന്ന് ദലൈ ലാമ പറഞ്ഞു. തെറ്റാണ് സംസാരിച്ചതെങ്കില്‍ അതിന് മാപ്പ് ചോദിക്കുന്നെന്ന് ദലൈ ലാമ പറഞ്ഞു. ഇന്ത്യാ പാക് വിഭജനത്തെ ഗാന്ധിജി പോലും എതിര്‍ത്തിരുന്നെന്ന് കേട്ടപ്പോള്‍ വിഷമം തോന്നിയെന്നും ദലൈ ലാമ പറയുന്നു.  പാകിസ്ഥാനില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ മുസ്ലിമുകള്‍ ഇന്ത്യയില്‍ ഉണ്ടെന്നും എതായാലും കഴിഞ്ഞത് കഴിഞ്ഞെന്നും ദലൈ ലാമ പറഞ്ഞു. നന്ദി കര്‍ണാടക എന്ന പരിപാടിയില്‍ ബെംഗളൂരുവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗോവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സംഘടിപ്പിച്ച ഒരു ചടങ്ങിൽ സംസാരിക്കുമ്പോഴാണ്, മഹാത്മാഗാന്ധിയുടെ ആഗ്രഹം പോലെ ജവഹർലാൽ നെഹ്റുവിനു പകരം മുഹമ്മദ് അലി ജിന്നയ്ക്കു പ്രധാനമന്ത്രി സ്ഥാനം നൽകിയിരുന്നെങ്കിൽ ഇന്ത്യ പാക് വിഭജനമുണ്ടാകുമായിരുന്നില്ലെന്ന് ദലൈ ലാമ പറഞ്ഞത്. സ്വന്തമായി സ്ഥാനം ആഗ്രഹിച്ച നെഹ്റു ഇതിന് എതിരുനിൽക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സ്വകേന്ദ്രീകൃതമായ നെഹ്റുവിന്റെ നിലപാടാണ് വിഭജനത്തിനിടയാക്കിയത്. പ്രധാനമന്ത്രിയാകാൻ നെഹ്റുവിന് ആഗ്രഹമുണ്ടായിരുന്നു. ഗാന്ധിജിയുടെ ചിന്ത നടപ്പായെങ്കിൽ ഇന്ത്യയും പാക്കിസ്ഥാനും ഇന്ന് ഒന്നായി തുടർന്നേനെയെന്നും ദലൈ ലാമ പറഞ്ഞിരുന്നു. സമാധാനത്തിന്റെ മതമാണ് ഇസ്‌ലാം. മറ്റു രാജ്യങ്ങളിലേതു പോലെ ഇന്ത്യയിൽ ഷിയ– സുന്നി സംഘർഷം ഒഴിവാക്കാൻ ശ്രമമുണ്ടാകണമെന്നും ലാമ പറഞ്ഞിരുന്നു.
 

click me!