Latest Videos

കാലാവസ്ഥാ പ്രവചനം പ്രളയ ദുരന്തത്തിന്‍റെ വ്യാപ്തി കുറച്ചെന്ന് കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറി

By Web TeamFirst Published Oct 24, 2018, 8:54 AM IST
Highlights

കാലാവസ്ഥ പ്രവചനത്തിന്റെ ശരിയായ വ്യാഖ്യാനവും തുടര്‍നടപടികളും ദുരന്തത്തിന്റെ വ്യപ്തി കുറക്കുമെന്ന് കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറി ഡോ.എം.രാജീവന്‍. തിരുവനന്തപുരത്ത് ചുഴലിക്കാറ്റ് മുന്നറിയിപ്പ് കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

തിരുവനന്തപുരം: കാലാവസ്ഥ പ്രവചനത്തിന്റെ ശരിയായ വ്യാഖ്യാനവും തുടര്‍നടപടികളും ദുരന്തത്തിന്റെ വ്യപ്തി കുറക്കുമെന്ന് കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറി ഡോ.എം.രാജീവന്‍. തിരുവനന്തപുരത്ത് ചുഴലിക്കാറ്റ് മുന്നറിയിപ്പ് കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

പ്രളയ ദുരന്തത്തിന് ശേഷം കേരളത്തിന്‍ നിന്ന് കാലാവസ്ഥ പ്രവചനത്തെച്ചൊല്ലി ഏറെ ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. കാലാവസ്ഥ മുന്നറിയിപ്പുകള്‍ കൂടുതല്‍ കൃത്യമാക്കണമെന്നാവശ്യപ്പെട്ട് ദുരന്തനിവാരണ അതോറിറ്റി കേന്ദ്രത്തിന് കത്തെഴുതുകയും ചെയ്തു. നൂറു ശതമാനം കൃത്യത ഉറപ്പുവരുത്താനാകില്ല. 10 മുന്നറിയിപ്പുകള്‍ നല്‍കുമ്പോള്‍ 8 എണ്ണമെങ്കിലും ശരിയായിരിക്കും. അതിനെ ശരിയായി വ്യാഖ്യാനിച്ചാല്‍ സര്‍ക്കാറിന് ദുരന്തത്തിന്റെ വ്യാപ്തി കുറക്കാം. 

മഴയുടെ ദേശീയ ശരാശരി പ്രഖ്യാപനം മാത്രം കണക്കിലെടുത്ത് അണക്കെട്ടുകള്‍ നിയന്ത്രിക്കുന്നത് മണ്ടത്തരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മഴമുന്നറിയിപ്പിനെച്ചൊല്ലി ആക്ഷേപമുണ്ടായിരുന്നു. 95 ശതമാനം മഴയെന്നായിരുന്നു പ്രവചനമെന്ന് പലരും പറഞ്ഞു. അത് ദേശീയ ശരാശരി ആയിരുന്നു. അത് നോക്കി അണക്കെട്ട് നിയന്ത്രിക്കാന്‍ പറ്റില്ല. 

തിരുവനന്തപുരത്ത് രാജ്യത്തെ നാലാമത്തെ ചുഴലിക്കാറ്റ് മുന്നറിയിപ്പ് കേന്ദ്രത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡോ.എം.രാജീവന്‍. ചുഴലിക്കാറ്റ്, ന്യൂനമര്‍ദ്ദം, മത്സ്യത്തൊഴിലാളികള്‍ക്കുള്ള മുന്നറിയിപ്പ് എന്നിവ ഇവിടെ നിന്നുണ്ടാകും. ഓഖി ചുഴലിക്കാറ്റുള്‍പ്പെടെ കേരളതീരത്ത് കാലാവസ്ഥയില്‍ ഉണ്ടായ മാറ്റം കണക്കിലെടുത്താണ് തിരുവനന്തപുരത്ത് ചുഴലിക്കാറ്റ് മുന്നറിയിപ്പ് കേന്ദ്രം തുടങ്ങിയത്. 
 

click me!