ദുബായില്‍ സ്പോൺസറുടെ മകനെ പീഡിപ്പിച്ചു; ഡ്രൈവർക്ക് അ‍ഞ്ച് വർഷം തടവ്

By Web TeamFirst Published Jul 30, 2018, 3:15 PM IST
Highlights

സ്പോൺ‌സറുടെ നാല് വയസ്സ് പ്രായമുള്ള മകനെ ലൈംഗീകമായി പീഡിപ്പിച്ച പാക്കിസ്ഥാൻ സ്വദേശിയായ ഡ്രൈവർക്ക് അഞ്ച് വർഷം തടവ്. ദുബായ് കോടതിയാണ് ശിക്ഷ വിധിച്ചത്. 

ദുബായ്: സ്പോൺ‌സറുടെ നാല് വയസ്സ് പ്രായമുള്ള മകനെ ലൈംഗീകമായി പീഡിപ്പിച്ച പാക്കിസ്ഥാൻ സ്വദേശിയായ ഡ്രൈവർക്ക് അഞ്ച് വർഷം തടവ്. ദുബായ് കോടതിയാണ് ശിക്ഷ വിധിച്ചത്. വീടിന് മുന്നിലെ പൂന്തോട്ടത്തിൽ കളിച്ചുകൊണ്ടുനിൽക്കുകയായിരുന്ന  കുട്ടിയെ പെട്ടെന്ന് കാണാതാവുകയായിരുന്നു. ആയയോട് അന്വേഷിക്കാൻ കുട്ടിയുടെ അമ്മ നിർദേശിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് വീട്ടിലെ 30കാരനായ ഡ്രൈവറോട് ചോദിച്ചപ്പോൾ തന്നോടൊപ്പം റൂമിൽ കളിക്കുകയായിരുന്നു എന്ന് പറഞ്ഞു.

കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ മുറിവ് കണ്ടെത്തിയ അമ്മ കാര്യം തിരക്കിയപ്പോഴാണ് കുട്ടി പീഡന വിവരം പുറത്ത് പറയുന്നത്. തുടർന്ന് ഇവർ പൊലീസിനെ വിവരം  അറിയിക്കുകയും ഡ്രൈവറെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയിലെ വിചാരണക്കിടെ കുട്ടിയെ തൊട്ടിട്ടുപോലുമില്ലെന്നായിരുന്നു പ്രതി പറഞ്ഞത്. എന്നാൽ പൊലീസ് വാദം ശക്തമാക്കിയതോടെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.തുടർന്ന് പ്രായപൂർത്തിയാക്കാത്ത കുട്ടിയെ പീ‍ഡിപ്പിച്ചതിന് കോടതി ശിക്ഷ വിധിക്കുകയായിരുന്നു.

click me!