ഫ്രാൻസിൽ ഇന്ധന വില വർധനക്കെതിരെയുളള പ്രതിഷേധം കത്തുന്നു; മഞ്ഞക്കോട്ട് പ്രതിഷേധക്കാരും പൊലീസും തെരുവില്‍ ഏറ്റുമുട്ടി

By Web TeamFirst Published Jan 6, 2019, 7:38 AM IST
Highlights

ഇന്ധന വില വർധനക്കെതിരെ തുടങ്ങിയ പ്രതിഷേധം ഫ്രാൻസിൽ അടങ്ങുന്നില്ല. മഞ്ഞക്കോട്ട് പ്രതിഷേധക്കാർ വീണ്ടും തെരുവിലിറങ്ങി. നഗരങ്ങളിൽ പലയിടത്തും പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഏറ്റുമുട്ടി.

പാരിസ്:  ഇന്ധന വില വർധനക്കെതിരെ തുടങ്ങിയ പ്രതിഷേധം ഫ്രാൻസിൽ അടങ്ങുന്നില്ല. മഞ്ഞക്കോട്ട് പ്രതിഷേധക്കാർ വീണ്ടും തെരുവിലിറങ്ങി. നഗരങ്ങളിൽ പലയിടത്തും പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഏറ്റുമുട്ടി.

പുതുവർഷത്തിലും മഞ്ഞക്കോട്ട് പ്രതിഷേധത്തിന് അയവില്ല. തുടർച്ചയായ ഒൻപതാം ശനിയാഴ്ചയും പ്രതിഷേധക്കാർ തെരുവിൽ ഇറങ്ങി. സൈൻ നദിക്ക് കുറുകയുള്ള പാലത്തിൽ പ്രതിഷേധക്കാരെ പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. പ്രതിഷേധക്കാർ ബാരിക്കേഡുകൾക്ക് തീ വെച്ചു. പലയിടത്തും വാഹനങ്ങൾക്ക് കത്തിച്ചു. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. നഗരത്തിന്‍റെ പലയിടങ്ങളിലും ഇരുവരും ഏറ്റുമുട്ടി.

ഫ്രഞ്ച് സർക്കർ വക്താവ് ബെഞ്ചമിൻ ഗ്രീൻവൗക്സിന്‍റെ ഓഫീസിലേക്ക് പ്രതിഷേധക്കാർ മാരാകായുധങ്ങളുമായി അത്രിക്രമിച്ച് കടക്കാൻ ശ്രമിച്ചു.  സുരക്ഷാ ഭീഷണിയെ തുടർന്ന് ബെഞ്ചമിൻ ഗ്രീൻ വൗക്സിനെ ഓഫീസിൽ നിന്ന് പൊലീസ് മാറ്റി. ഇന്ധ വില കൂട്ടിയതിനെതിരെ തുടങ്ങിയതാണ് പ്രതിഷേധം.

ഇപ്പോൾ പ്രസിഡന്‍റ്  മക്രോണൺ രാജി വയ്ക്കാതെ അവസാനിപ്പിക്കില്ലെനന് വാശിയിലാണ് പ്രതിഷേധക്കാർ. നംവംബർ പതിനേഴിനാണ് മഞ്ഞക്കോട്ട് പ്രതിഷേധം പൊട്ടിപ്പുറപ്പെർ. ഓരോ ശനിയാഴ്ച പിന്നിടുമ്പോഴും പ്രതിഷേധക്കാരുടെ എണ്ണം കുറയുന്നുണ്ടെന്ന് വിലയിരുത്തലുകളിൽ ആശ്വസിക്കുകയാണ് ഫ്രഞ്ച് ഭരണകൂടം. അതേസമയം, കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് ഇത്തവണ ഇരുപതിനായിരത്തിലധികം പേർ പ്രതിഷേധവുമായി തെരുവിൽ ഇറങ്ങിയെന്നാണ് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്.

click me!