ഇബ്രാഹിംകുഞ്ഞിനെതിരായ കള്ളപ്പണകേസിലെ പരാതിക്കാരനെ ഭീഷണിപ്പെടുത്തി; അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് കൈമാറും

By Web TeamFirst Published Jun 8, 2020, 8:09 AM IST
Highlights

മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെതിരായ കള്ളപ്പണകേസിലെ പരാതിക്കാരനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ വിജിലന്‍സ് ഐജിയുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിക്ക് കൈമാറും.
 

കൊച്ചി: മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെതിരായ കള്ളപ്പണകേസിലെ പരാതിക്കാരനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ വിജിലന്‍സ് ഐജിയുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിക്ക് കൈമാറും. കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവിന്റെ പരാതിയിലായിരുന്നു ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം വിജിലന്‍സ് ഐജി എച്ച് വെങ്കിടേഷ് അന്വേഷണം നടത്തിയത്. കേസ് പിന്‍വലിക്കാന്‍ മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് നേരിട്ട് ഫോണ്‍വിളിച്ചതിനോ ഭീഷണിപ്പെടുത്തിയതിനോ തെളിവില്ല. 

എന്നാല്‍ മകനും അനുയായികളില്‍ ചിലരും ഇതിനായി ശ്രമിച്ചെന്നതിന് തെളിവുണ്ടെന്നാണ് അന്വഷണ സംഘത്തിന്റെ കണ്ടെത്തല്‍ എന്നാണ് സൂചന. കേസില്‍ ഇബ്രാഹിം കുഞ്ഞ് അടക്കമുള്ളവരെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. എന്നാല്‍ പരാതിക്കാരന്‍ തന്നെ ബ്ലാക് മെയില്‍ ചെയ്യുകയാണ് ചെയ്തതെന്നായിരുന്നു ഇബ്രാഹിം കുഞ്ഞ് അന്വേഷണ സംഘത്തെ അറിയിച്ചത്. ഇക്കാര്യങ്ങളും അന്വേഷണ സംഘം പരിശോധിച്ചാണ് റിപ്പോര്‍ട്ട് നല്‍കിയത്.

click me!