ബിജെപിയെയും മോദിയെയും വിമര്‍ശിച്ചു; മാധ്യമ പ്രവര്‍ത്തകന് ഒരു വര്‍ഷം തടവ്

By Web TeamFirst Published Dec 19, 2018, 4:13 PM IST
Highlights

മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിങ് മോദിയുടെ കളിപ്പാവയാണെന്ന് വിമർശിച്ച് ഫെയ്സ്ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്ത കിഷോർചന്ദ്ര വാങ്ഖേമിനെയാണ് ദേശീയ സുരക്ഷാ നിയമപ്രകാരം അറസ്റ്റ് ചെയ്തിരിക്കുന്നത്. 

മണിപ്പൂര്‍: ബിജെപിയെയും നരേന്ദ്ര മോദിയേയും സാമൂഹിക മാധ്യമങ്ങളിലൂടെ വിമർശിച്ച മണിപ്പൂരി മാധ്യമ പ്രവർത്തകന് ഒരു വർഷത്തെ തടവ് ശിക്ഷ. ദേശീയ സുരക്ഷാ നിയമപ്രകാരമാണ് അറസ്റ്റ്.

മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിങ് മോദിയുടെ കളിപ്പാവയാണെന്ന് വിമർശിച്ച് ഫെയ്സ്ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്ത കിഷോർചന്ദ്ര വാങ്ഖേമിനെയാണ് ദേശീയ സുരക്ഷാ നിയമപ്രകാരം അറസ്റ്റ് ചെയ്തിരിക്കുന്നത്. 

മണിപ്പൂരുമായി യാതൊരു ബന്ധവുമില്ലാത്ത രജപുത് രാജ്ഞി റാണി ലക്ഷ്മിഭായിയുടെ ജന്മവാർഷികം ആഘോഷിച്ച ആർഎസ്എസിനെയും കിഷോർ തൻറെ വീഡിയോയിൽ വിമർശിച്ചിരുന്നു. അറസ്റ്റിനെ അപലപിച്ച് കൊണ്ട് പ്രസ്സ് കൗൺസിൽ ഓഫ് ഇന്ത്യ രംഗത്തെത്തി. 

പത്ര സ്വാതന്ത്ര്യത്തിൻറെ ലോക റാങ്കിങ്ങിൽ 138 -ാം സ്ഥാനം മാത്രമുള്ള ഇന്ത്യയുടെ ദേശീയ സുരക്ഷാ നിയമം രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടി ദുരുപയോഗം ചെയ്യുന്നുവെന്ന പരാതികൾ നിലനിൽക്കെയാണ് കിഷോറിൻറെ അറസ്റ്റ്. 

click me!