പുതുക്കാട് രണ്ട് നവജാത ശിശുക്കളെ കൊലപ്പെടുത്തിയ സംഭവത്തിൽ ഇന്ന് കുഴികൾ തുറന്നുള്ള പരിശോധന നടക്കും. ഒന്നാം പ്രതി അനീഷ ആദ്യ കുഞ്ഞിനെ കുഴിച്ചിട്ട അനീഷയുടെ വീടിന്റെ പരിസരം, രണ്ടാമത്തെ കുഞ്ഞിനെ കുഴിച്ചിട്ട രണ്ടാം പ്രതി ഭവിന്റെ വീടിന്റെ പരിസരം എന്നിവിടങ്ങളിലാണ് ഫോറൻസിക് സംഘത്തിന്റെ നേതൃത്വത്തിൽ കുഴിമാന്തിയുള്ള പരിശോധന നടക്കുക.

11:12 PM (IST) Jun 30
നരുവാമൂട് സ്വദേശി മഹിമ സുരേഷിനെയാണ് (20) ഇന്ന് വൈകിട്ട് വീടിനുള്ളില്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ നിലയില്‍ കണ്ടെത്തിയത്.
09:25 PM (IST) Jun 30
കൂത്തുപറമ്പ് വെടിവെപ്പിന് ഉത്തരവാദി നിയുക്ത ഡിജിപിയല്ല, മറിച്ച് അന്നത്തെ ഡിവൈഎസ്‌പി ഹക്കീം ബത്തേരിയും ഡെപ്യൂട്ടി കളക്ടറുമാണെന്ന് എംവി ജയരാജൻ
08:22 PM (IST) Jun 30
മത-സാമുദായിക സംഘടനകളെ ബഹുമാനിക്കുന്നതിൽ ഉപരിയായി വിധേയത്വം പ്രകടിപ്പിക്കുന്നുവെന്ന് കോൺഗ്രസ് നേതൃത്വത്തിനെതിരെ യൂത്ത് കോൺഗ്രസ് പ്രമേയം
07:45 PM (IST) Jun 30
മതേതര രാജ്യമായി നിലനിൽക്കാൻ ഇന്ത്യക്ക് സാധിക്കില്ലെന്നും അശോക ചക്രം ഹിന്ദു ചിഹ്നമെന്നും ബിജെപി എംപി
07:22 PM (IST) Jun 30
ഭാവിയിൽ ഇന്ത്യയുടെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള ആക്രമണം ഉണ്ടായാൽ ശക്തമായ മറുപടി നൽകുമെന്നും അസിം മുനീര്‍ പറഞ്ഞു
06:56 PM (IST) Jun 30
കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. പരവൂർ സ്വദേശിയായ വയസ്സുള്ള ശ്യാം ശശിധരനാണ് (60) മരിച്ചത്.
06:32 PM (IST) Jun 30
കൊല്ലപ്പെട്ട ഹേമചന്ദ്രന്റെ ഫോൺ പൊലീസ് കണ്ടെത്തി. മൈസൂരിൽ നിന്നാണ് ഫോൺ കണ്ടെത്തിയത്.
06:11 PM (IST) Jun 30
സമൂഹത്തിലെ ധാര്‍മിക ബോധത്തിലുണ്ടായ അപചയവും രോഗം ബാധിച്ച മാനസിക നിലയുടെയും പ്രതിഫലനമാണ് ഇത്തരം സംഭവങ്ങളെന്ന് രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് കോടതി ജാമ്യം നിഷേധിച്ചത്
06:07 PM (IST) Jun 30
തിരുവനന്തപുരത്ത് ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ്റെ ആരോഗ്യനില അതീവ ഗുരുതരം
06:02 PM (IST) Jun 30
പ്രതികളായ ലിവിയ ജോസിനെയും നാരായണ ദാസിനെയും ചോദ്യം ചെയ്യാൻ ഒരുമിച്ച് വിട്ടുകൊടുക്കാൻ ഹൈക്കോടതി ഉത്തരവ്.
05:43 PM (IST) Jun 30
ബിജെപി കോർ കമ്മിറ്റി യോഗത്തിൽ രാജീവ് ചന്ദ്രശേഖറിൻ്റെ ശൈലിക്കെതിരെ പാർട്ടിയിലെ അമർഷമാണ് കോർ കമ്മിറ്റിയിൽ മുരളീധരൻ പക്ഷം ഉയർത്തിയത്
05:20 PM (IST) Jun 30
രാജ്യത്ത് റെയിൽവെ ടിക്കറ്റ് നിരക്കുകൾ നാളെ മുതൽ വർധിക്കും. ഇത് സംബന്ധിച്ച പട്ടിക റെയിൽവെ പുറത്തിറക്കി
05:15 PM (IST) Jun 30
പരാതിയിൽ അന്വേഷണം തുടങ്ങിയ വിദഗ്ധസമിതി ഡോക്ടര്‍ ഹാരിസ് അടക്കം എല്ലാ വകുപ്പ് മേധാവികളുടെയും മൊഴിയെടുത്തു.
04:44 PM (IST) Jun 30
സാധാരണക്കാരുടെ മക്കള്‍ പഠിക്കുന്ന സര്‍ക്കാര്‍ സ്കൂളിന് മാത്രമേ അവധി പ്രഖ്യാപനമുള്ളുവെന്നും പ്രമുഖരുടെ മക്കള്‍ പഠിക്കുന്ന മറ്റു അണ്‍ ഏയ്ഡഡ്, സിബിഎസ്‍ഇ സ്കൂളുകളിൽ കൃത്യമായി ക്ലാസുകള്‍ നടക്കുന്നുണ്ടെന്നും വിടി ബൽറാം കുറിച്ചു
04:25 PM (IST) Jun 30
സംസ്ഥാനത്തിൻ്റെ നിയുക്ത പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറിന് കേന്ദ്രസർവീസിൽ നിന്ന് വിടുതൽ നൽകി
03:59 PM (IST) Jun 30
ബംഗാള്‍ സ്വദേശിയായ സന്ദീപിനാണ് മര്‍ദനമേറ്റത്
03:27 PM (IST) Jun 30
ഭൂരിപക്ഷം കമ്മിറ്റികളും പണം നൽകിയിട്ടും വീടുപണി തുടങ്ങിയില്ലെന്നും ഇത് ആകെ നാണക്കേടായെന്നും പ്രതിനിധികള്‍ വിമര്‍ശിച്ചിച്ചു
03:28 PM (IST) Jun 30
ഏത് പേര് കൊടുക്കണമെന്ന് സംവിധായകനോട് സെൻസർ ബോർഡ് കൽപ്പിക്കുകയാണോ.
03:10 PM (IST) Jun 30
രാജ്ഭവൻ ആവശ്യപ്പെട്ട പൊലീസുകാരെ സ്ഥലംമാറ്റിയ നടപടി റദ്ദാക്കി
02:40 PM (IST) Jun 30
കുഞ്ഞിന് മാതാപിതാക്കൾ ചികിത്സ നൽകിയില്ലെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് അന്വേഷിക്കുന്നത്.
02:31 PM (IST) Jun 30
സംസ്ഥാനത്തിൻ്റെ പുതിയ പൊലീസ് മേധാവിയായി ചുമതലയേൽക്കുന്ന റാവഡ ചന്ദ്രശേഖറിൻ്റെ ആദ്യ പ്രതികരണം
02:04 PM (IST) Jun 30
ഫാക്ടറിക്കുള്ളിലെ റിയാക്ടർ പൊട്ടിത്തെറിക്കുകയായിരുന്നു.
01:25 PM (IST) Jun 30
പൂയംകുട്ടി, ബ്ലാവനക്കടവിന് സമീപത്ത് പുഴയിൽ നിന്നാണ് കണ്ടെത്തിയത്.
12:59 PM (IST) Jun 30
തൃശ്ശൂർ കുതിരാനിൽ ബൈക്ക് ലോറിയിലിടിച്ച് ഇന്നലെ രാത്രിയിലുണ്ടായ അപകടത്തിൽ മരിച്ചത് ഉറ്റസുഹൃത്തുക്കൾ.
12:31 PM (IST) Jun 30
ഒരു മന്ത്രിയുടെ ജീവൻ അപകടത്തിൽ ആയപ്പോഴാണ് അന്ന് വെടിയപ്പു ഉണ്ടായതെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശനും പ്രതികരിച്ചു.
12:04 PM (IST) Jun 30
തീവ്രപരിചരണ വിഭാഗത്തിലാണ് വിഎസ് ഇപ്പോഴുള്ളത്.
11:47 AM (IST) Jun 30
പ്രൊഡ്യൂസർ അസോസിയേഷന് വേണ്ടി രഞ്ജിത് പ്രതിഷേധത്തിൽ പങ്കെടുത്തു
10:50 AM (IST) Jun 30
എലത്തൂരിൽ വെച്ചാണ് സംഭവം മൂന്ന് തവണ പൊലീസ് മുന്നറിയിപ്പ് നൽകി.
10:47 AM (IST) Jun 30
മന്ത്രിസഭ തീരുമാനം വന്നാൽ ഈ ആഴ്ച തന്നെ ഫലം പ്രഖ്യാപിക്കും.
10:09 AM (IST) Jun 30
നിലവിൽ ഐബി സ്പെഷ്യൽ ഡയറക്ടറാണ് റവാഡ ചന്ദ്രശേഖർ.
09:30 AM (IST) Jun 30
സിവിൽ പൊലീസ് മുതൽ എല്ലാവരും വിദ്യാസമ്പരാണ് അർപ്പണമനോഭാവമുള്ളവരാണ്.
09:02 AM (IST) Jun 30
പരിശീലനം ലഭിച്ചവരാണ് ജോലി ചെയ്തിരുന്നെങ്കിൽ അപകടം ഒഴിവായേനെയെന്നും കൃത്യമായ അന്വേഷണം വേണമെന്നും ഷെൽമ പറഞ്ഞു.
09:01 AM (IST) Jun 30
ഇടുക്കി വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി കെട്ടിത്തൂക്കിയിട്ട് നാലു വർഷം.
08:29 AM (IST) Jun 30
തീ ആളിപ്പടര്‍ന്നതോടെ ആരെങ്കിലും കാണുമെന്ന് കരുതി ഉടന്‍ തന്നെ കെടുത്തി കുഴിച്ചുമൂടുകയായിരുന്നു.
08:26 AM (IST) Jun 30
മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.
07:56 AM (IST) Jun 30
കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയിലും കെഎംഎസ്‍സിഎൽ വഴിയുമുള്ള പർച്ചേസിലുമായി 2200 കോടിയലധികം രൂപയുടെ കുടിശ്ശികയാണ് നിലവിലുള്ളത്.
07:25 AM (IST) Jun 30
ലാബ് ടെക്നീഷ്യൻ കോഴ്സ് പഠിച്ചതും പ്രതിക്ക് സഹായകമായെന്ന് പൊലീസ് വെളിപ്പെടുത്തുന്നു.
06:55 AM (IST) Jun 30
കഴിഞ്ഞ ദിവസം തൃശൂരിൽ ചേർന്ന യോഗത്തിൽ വി. മുരളീധരനെയും കെ.സുരേന്ദ്രനെയും ക്ഷണിക്കാത്തതിൽ വിവാദമുണ്ട്.
06:31 AM (IST) Jun 30
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഉപകരണങ്ങളുടെ ക്ഷാമത്തെപ്പറ്റി ഡോ ഹാരിസ് ചിറക്കലിന്‍റെ വെളിപ്പെടുത്തലിലുള്ള അന്വേഷണം ഇന്ന് മുതൽ ആരംഭിക്കും.
06:19 AM (IST) Jun 30
നിലവിൽ ഐബിയിൽ സ്പെഷ്യൽ ഡയറക്ടറാണ് രവാഡ ചന്ദ്രശേഖർ. റോഡ് സുരക്ഷ കമ്മീഷണറായ നിധിൻ അഗർവാളിന്റെ പേരും പരിഗണനയിലുണ്ട്.