ഇടുക്കി വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി കെട്ടിത്തൂക്കിയിട്ട് നാലു വർഷം.
ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി കെട്ടിത്തൂക്കിയിട്ട് നാലു വർഷം. പ്രതിയെന്ന് കണ്ടെത്തിയ അർജുനെ വെറുതെ വിട്ടതിനെതിരെ കുടുംബം ഹൈക്കോടതിയിൽ സമർപ്പിച്ച അപ്പീലിൽ ഒന്നര വർഷം കഴിഞ്ഞിട്ടും തുടർ നടപടിയൊന്നുമില്ലെന്ന് കുട്ടിയുടെ അച്ഛൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മുഖ്യമന്ത്രിയെ നേരിട്ട് കണ്ടപ്പോൾ നൽകിയ ഉറപ്പുകളൊക്കെ പാഴ് വാക്കായെന്നും അച്ഛൻ പറഞ്ഞു.
2021 ജൂണ്‍ 320നാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. പ്രതിയാക്കിയ അർജുനെ വെറുതെ വിട്ട വിധിക്കെതിരെ നൽകിയ അപ്പീലിൽ ഒന്നര വർഷമായിട്ടും തുടർ നടപടിയില്ലെന്ന് കുട്ടിയുടെ അച്ഛൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പ്രോസിക്യൂട്ടറെ നിയമിക്കാൻ പോലും സർക്കാർ തയ്യാറായിട്ടില്ല. കുട്ടിക്ക് നീതി നേടി കൊടുക്കാൻ സർക്കാർ സഹായിക്കണമെന്നും അച്ഛൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
