നിലവിൽ ഐബിയിൽ സ്പെഷ്യൽ ഡയറക്ടറാണ് രവാഡ ചന്ദ്രശേഖർ. റോഡ് സുരക്ഷ കമ്മീഷണറായ നിധിൻ അഗർവാളിന്റെ പേരും പരിഗണനയിലുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ പൊലീസ് മേധാവിയെ ഇന്നറിയാം. രവാഡ ചന്ദ്രശേഖറിനാണ് സാധ്യത. യുപിഎസ്‍സി തയ്യാറാക്കിയ മൂന്നംഗ ചുരുക്ക പട്ടികയിൽ രണ്ടാം പേരുകാരനാണ് രവാഡ. രാവിലെ ചേരുന്ന പ്രത്യേക മന്ത്രിസഭായോഗം തീരുമാനമെടുക്കും. നിലവിൽ ഐബിയിൽ സ്പെഷ്യൽ ഡയറക്ടറാണ് രവാഡ ചന്ദ്രശേഖർ. റോഡ് സുരക്ഷ കമ്മീഷണറായ നിധിൻ അഗർവാളിന്റെ പേരും പരിഗണനയിലുണ്ട്.
കൂത്തുപറമ്പ് വെടിവെപ്പ് നടക്കുമ്പോൾ തലശ്ശേരി എഎസ്പി ആയിരുന്ന രവാഡ ചന്ദ്രശേഖറിനെ മേധാവിയാക്കുന്നതിൽ ഇടത് കേന്ദ്രങ്ങളിൽ വലിയ ചർച്ച നടന്നിരുന്നു. പട്ടികക്ക് പുറത്തുള്ള ഒരാളെ ഇൻചാർജ് ഡിജിപിയാക്കാനും ആലോചനയുണ്ടായിരുന്നു. എന്നാൽ നിയമക്കുരുക്കാകുമെന്ന് കരുതി ഈ നീക്കം വെണ്ടെന്ന് വെക്കുകയായിരുന്നു. നിലവിലെ ഡിജിപി ഷേയ്ഖ് ദർവേസ് സാഹിബ് ഇന്ന് സർവ്വീസിൽ നിന്ന് വിരമിക്കും.


