ഷട്ടര്‍ തുറന്നിട്ടും രക്ഷയില്ല; മണിയാര്‍ ഡാം കര കവിഞ്ഞൊഴുകുന്നു

By Web TeamFirst Published Aug 16, 2018, 12:07 AM IST
Highlights
  • പമ്പാതീരത്ത് സ്ഥിതി അതീവ ഗുരുതരമായി തുടരുന്നു. നൂറുകണക്കിന് ജനങ്ങങ്ങള്‍ ഒറ്റപ്പെട്ടു.
     

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട വാഗമണ്‍ റോഡില്‍ വീടിന് മുകളില്‍ മണ്ണിടിഞ്ഞ് വീണു. മറ്റിടങ്ങളില്‍ സ്ഥിതി മോശമായിതന്നെ തുടരുന്നു. പമ്പാതീരത്ത് സ്ഥിതി അതീവ ഗുരുതരമായി തുടരുന്നു. നൂറുകണക്കിന് ജനങ്ങങ്ങള്‍ ഒറ്റപ്പെട്ടു. 

രക്ഷാ പ്രവര്‍ത്തകര്‍ക്ക് എത്താനാകാത്ത അവസ്ഥയാണ് പമ്പയില്‍. വീടുകളിലെ രണ്ടാം നിലയിലേക്ക് വെള്ളം കയറിയതായാണ് റിപ്പോര്‍ട്ട്. ശബരി ബാലാശ്രമത്തില്‍ 37 കുട്ടികള്‍ കുടുങ്ങി. 

പത്തനംതിട്ടയില്‍ മണിയാര്‍ ഡാം കവിഞ്ഞൊഴുകുന്നു. എല്ലാ ഷട്ടറുകളും തുറന്നിട്ടും ഡാം കരകവിഞ്ഞൊഴുകിയത് ഭീതി പടര്‍ത്തിയിട്ടുണ്ട്.
 

click me!