പേരുദോഷം കേള്‍പ്പിക്കരുത്, കെഎസ്ഇബി ജീവനക്കാരോട് മന്ത്രി എം.എം. മണി

By Web DeskFirst Published May 22, 2017, 11:39 PM IST
Highlights

തിരുവനന്തപുരം: ചരിത്രപരമായ നേട്ടം കൈവരിച്ചുകൊണ്ട് കെ.എസ്.ഇ.ബി. കേരള വികസനത്തില്‍ പുതിയ നാഴികകല്ലുകള്‍ തീര്‍ക്കുന്ന കാലമാണിതെന്നും വകുപ്പിനെ പേരുദോഷം കേള്‍പ്പിക്കരുതെന്ന് ജീവനക്കാരോട് മന്ത്രി എംഎം മണി. ഫേസ്ബു്ക്ക് പോസ്റ്റിലൂടെയാണ് മന്ത്രിയുടെ നിര്‍ദ്ദേശം.

ഒറ്റപ്പെട്ടതാണെങ്കിലും ബോര്‍ഡ് ജീവനക്കാരുടെ പെരുമാറ്റവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന പരാതികള്‍ ഗൗരവതരമാണ്. കഴിഞ്ഞ ദിവസം എറണാകുളം ജില്ലയില്‍ നിന്ന് പുറത്തുവന്ന വാര്‍ത്തകള്‍ വേദനാജനകമാണ്. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുകയും അവരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. 

വൈദ്യുതിബോര്‍ഡ് ജീവനക്കാരുടെ കഠിനമായ പരിശ്രമവും പ്രവര്‍ത്തനവും സമ്പൂര്‍ണ വൈദ്യുതികരണമടക്കം ഒട്ടേറേ നേട്ടങ്ങള്‍ക്ക് കാരണമായിട്ടുള്ള സാഹചര്യത്തില്‍ ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങള്‍ സ്ഥാപനത്തിന് പേരുദോഷം സൃഷ്ടിക്കുകയാണ്. സ്ഥാപനത്തിന്റെ താല്‍പര്യങ്ങള്‍ക്കെതിരായി പ്രവര്‍ത്തിക്കുന്നവരെ ഒറ്റപ്പെടുത്തുന്നതിനും തിരുത്തുന്നതിനും ജീവനക്കാരുടെ സംഘടനകള്‍ക്ക് ഉത്തരവാദിത്തമുണ്ട്.

ഉപഭോക്താവിന് മെച്ചപ്പെട്ട സേവനങ്ങള്‍ ഉറപ്പ് വരുത്തേണ്ടതുണ്ട്. വൈദ്യുതി വിതരണത്തില്‍ ഏതെങ്കിലും തരത്തിലുള്ള തടസങ്ങള്‍ നേരിടുമ്പോള്‍ അതിനെ കുറിച്ച് അറിയുവാനുള്ള അവകാശം ഉപഭോക്താവിനുണ്ട്. എന്നാലും തിരുത്തല്‍ നടപടികളിലൂടെ മാത്രമല്ല സ്വയം നവീകരണത്തിലൂടെ ഉപഭോക്താവിന് മെച്ചപ്പട്ട സേവനം ഉറപ്പുവരുത്താന്‍ നമ്മുക്ക് സാധിക്കണമെന്ന് ഒരിക്കല്‍ കൂടി ഓര്‍മിപ്പിക്കുന്നുവെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.
 

click me!