യുദ്ധത്തിൽ സൈനികർ മരിക്കുന്നത് സർക്കാരിന്റെ കഴിവുകേട്: കേന്ദ്രസർക്കാരിനെതിരെ മോഹൻഭാഗവത്

By Web TeamFirst Published Jan 18, 2019, 11:26 AM IST
Highlights

യുദ്ധം നടക്കാതിരിക്കുമ്പോഴും അതിർത്തിയിൽ സൈനികർ മരിക്കുന്നത് സര്‍ക്കാറിന്‍റെ കഴിവുകേടാണെന്ന് ആര്‍ എസ് എസ് തലവന്‍ മോഹന്‍ ഭഗവത്. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുൻപും, രാജ്യം യുദ്ധത്തിലേർപ്പെട്ടപ്പോഴുമാണ് ഇത്രയധികം സൈനികർ കൊല്ലപ്പെട്ടത്. 
 

ദില്ലി: യുദ്ധം നടക്കാതിരിക്കുമ്പോഴും അതിർത്തിയിൽ സൈനികർ മരിക്കുന്നത് സര്‍ക്കാറിന്‍റെ കഴിവുകേടാണെന്ന് ആര്‍ എസ് എസ് തലവന്‍ മോഹന്‍ ഭഗവത്. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുൻപും, രാജ്യം യുദ്ധത്തിലേർപ്പെട്ടപ്പോഴുമാണ് ഇത്രയധികം സൈനികർ കൊല്ലപ്പെട്ടത്. 
അതിർത്തിയിലെ പ്രശ്നം ഉടൻ പരിഹരിക്കപ്പെടണമെന്ന് അദ്ദേഹം കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ഇതിനായി രാജ്യത്തെ എല്ലാം ജനങ്ങളും ഒറ്റകെട്ടായി നിൽക്കണമെന്നും മോഹൻ ഭഗവത് ആവശ്യപ്പെട്ടു. 

click me!