"നെവർ മീ" ; സ്ത്രീക്ക് സുരക്ഷയക്ക് പുത്തൻ പദ്ധതിയുമായി സന്നദ്ധ പ്രവർത്തക മോനമ്മ കോക്കാട്

By Web TeamFirst Published May 10, 2019, 4:01 PM IST
Highlights

“ഞാനാണ് എന്‍റെ കാവൽക്കാരി” എന്ന സന്ദേശം പെൺകുട്ടികൾക്കിടയിൽ പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രൊഫസർ മോനമ്മ കോക്കാട് നെവർ മീ എന്ന പദ്ധതി നടപ്പിലാക്കുന്നത്

കൊച്ചി: സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങളെ നേരിടാനുള്ള നെവ‌‌ർ മീ പദ്ധതിക്ക്  സംസ്ഥാനത്ത് അടുത്ത മാസം തുടക്കമാകുമെന്ന് സന്നദ്ധ പ്രവർത്തക മോനമ്മ കോക്കാട്. കോളേജുകളും സ്കൂളുകളും കേന്ദ്രീകരിച്ചുള്ള സ്ത്രീ സുരക്ഷ ബോധവത്കരണ പരിപാടിയാണ് നെവര്‍ മീ യെന്ന പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് കോര്‍ഡിനേറ്ററായ പ്രൊഫസർ മോനമ്മ കോക്കാട് കൊച്ചിയില്‍ പറഞ്ഞു

“ഞാനാണ് എന്റെ കാവൽക്കാരി” എന്ന സന്ദേശം പെൺകുട്ടികൾക്കിടയിൽ പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രൊഫസർ മോനമ്മ കോക്കാട് നെവർ മീ എന്ന പദ്ധതി നടപ്പിലാക്കുന്നത്. ലൈംഗികാതിക്രമങ്ങൾക്ക് ഇരയാകാതിരിക്കാൻ പെൺകുട്ടികളെ പരിശീലിപ്പിക്കുന്ന വിവിധ പരിപാടികളാണ് പദ്ധതിയുടെ ഭാഗമായി നടക്കുക. സ്കൂ‌ളുകളിലും കോളെജുകളിലും നെവർ മീ ആർമി എന്ന പദ്ധതി നടപ്പിലാക്കാൻ അധ്യാപകരുടേയും മാതാപിതാക്കളുടെയും കൂട്ടായ്മ രൂപികരിച്ചു.

നെവർ മീയുടെ തുടക്കം കേരളത്തിലാണെങ്കിലും ലോകമെമ്പാടും ഉള്ള സ്ത്രീകളിലേക്ക് ഈ ആശയം പ്രചരിപ്പിക്കുമെന്നും മോനമ്മ കോക്കാട് പറഞ്ഞു. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ജൂണിൽ നടക്കും. പൊതു സ്ഥലത്ത് പുകവലി നിരോധനത്തിനിടയാക്കിയ നിയമ യുദ്ധം നയിച്ച് സന്നദ്ധ പ്രവർത്തന മേഖലയിൽ ശ്രദ്ധേയയാണ് മോനമ്മ കോക്കാട് 

click me!