കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പറക്കാം; ഇൻഡിഗോ സര്‍വ്വീസ് മാര്‍ച്ച് 31 മുതൽ

By Web TeamFirst Published Jan 21, 2019, 3:09 PM IST
Highlights

കണ്ണൂരിൽ നിന്ന് കൂടുതൽ ആഭ്യന്തര അന്താരാഷ്ട്ര വിമാന സര്‍വ്വീസുകൾ തുടങ്ങാൻ തീരുമാനമായി. തിരുവനന്തപുരത്തേക്ക് ഇൻഡിഗോ സര്‍വ്വീസ് മാര്‍ച്ച് 31 മുതൽ

തിരുവനന്തപുരം : കണ്ണൂരിൽ നിന്ന് കൂടുതൽ ആഭ്യന്തര അന്താരാഷ്ട്ര വിമാന സര്‍വ്വീസുകൾ തുടങ്ങാൻ തീരുമാനമായി. മാര്‍ച്ച് 31 മുതൽ കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചും ഇൻഡിഗോ വിമാനം സര്‍വ്വീസ് തുടങ്ങുകയാണ്. ജനുവരി 25 മുതൽ ഹൈദ്രാബാദ് , ചെന്നെ , ഹൂഗ്ലി, ഗോവ സര്‍വ്വീസുകൾ തുടങ്ങാനും തീരുമാനം ആയിട്ടുണ്ട്. ഫെബ്രുവരി അവസാനത്തോടെ ഗോ എയര്‍ മസ്കറ്റ് സര്‍വ്വീസ് ആരംഭിക്കും. 
സ്പൈസ് ജറ്റ് സര്‍വ്വീസ് തുടങ്ങാൻ സന്നദ്ധരാണ് അറിയിച്ചിട്ടുണ്ടെങ്കിലും ഏതൊക്കെ സ‍‍വ്വീസ് എപ്പോൾ മുതലെന്ന് തീരുമാനമായിട്ടില്ല, എയര്‍ ഇന്ത്യ എക്സ്പ്രസ് ഷാര്‍ജ അബുദാബി റിയാദ് ദോഹ എന്നിവിടങ്ങളിലേക്കാണ് നിലവിൽ സര്‍വ്വീസ് .  ബഹ്റിൻ കുവൈറ്റ് മസ്കറ്റ് എന്നിവിടങ്ങളിലേക്ക് ഉടൻ ആരംഭിക്കും. 
ഉത്സവ കാലങ്ങളിൽ വിദേശത്തുനിന്നുള്ള വിമാന നിരക്ക് കുത്തനെ വർദ്ധിപ്പിക്കില്ലെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം ഉറപ്പുനൽകിയതായി ചീഫ് സെക്രട്ടറി ടോം ജോസ് അറിയിച്ചു.  മുഖ്യമന്ത്രി വിളിച്ചു ചേർത്ത വിമാന കമ്പനികളുടെ സി.ഇ.ഒമാരുടെ യോഗത്തിന് ശേഷമാണ് ചീഫ് സെക്രട്ടറി ഇക്കാര്യം അറിയിച്ചത്.

click me!