കോഴഞ്ചേരി മുത്തൂറ്റ് ഹോസ്പിറ്റല്‍: ആറ് രോഗികളെ രക്ഷപ്പെടുത്തി

By Web TeamFirst Published Aug 17, 2018, 7:52 PM IST
Highlights

ആശുപത്രി ജീവനക്കാര്‍ അടക്കം നൂറ്റിഅറുപതുപേര് ഈ ആശുപത്രി പരിസരത്ത് കുടുങ്ങിയിട്ടുണ്ട്. ഇവര്‍ക്ക് ആവശ്യമായ ഭക്ഷണം സൈനിക ഹെലികോപ്റ്റര്‍ വഴി എത്തിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

കോഴഞ്ചേരി: കോഴഞ്ചേരി മുത്തൂറ്റ് ഹോസ്പിറ്റലില്‍ കുടുങ്ങിയ ഗുരുതരാവസ്ഥയിലുള്ള ആറ് രോഗികളെ സൈന്യം ഏയര്‍ലിഫ്റ്റ് വഴി രക്ഷപ്പെടുത്തി. ഇവിടെ കുടുങ്ങിയ നൂറ്റിമുപ്പതോളം രോഗികളില്‍  ഏറ്റവും കൂടുതല്‍ ഗുരുതരാവസ്ഥയിലുള്ള ആറുപേരെയാണ് സൈന്യം രക്ഷിച്ചത്. ആശുപത്രി ജീവനക്കാര്‍ അടക്കം നൂറ്റിഅറുപതുപേര് ഈ ആശുപത്രി പരിസരത്ത് കുടുങ്ങിയിട്ടുണ്ട്. ഇവര്‍ക്ക് ആവശ്യമായ ഭക്ഷണം സൈനിക ഹെലികോപ്റ്റര്‍ വഴി എത്തിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

പത്തനംതിട്ടയില്‍ ഏറ്റവും കൂടുതല്‍പ്പേര്‍ ആശ്രയിക്കുന്ന ആശുപത്രിയില്‍ നിന്നും രോഗികളെ രക്ഷിച്ച് തിരുവനന്തപുരത്തേക്കോ കൊച്ചിയിലേക്കോ എത്തിക്കാന്‍ ആയിരുന്നു ആദ്യം തീരുമാനിച്ചത് എന്നാല്‍ പിന്നീട് കാലവസ്ഥ പ്രതികൂലമായതോടെ കോഴഞ്ചേരി കോളേജ് മൈതാനത്ത് ഇവരെ ഇറക്കി. ഐസിയു അംബുലന്‍സില്‍ അടുത്ത ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. ഏഴുപേരെയാണ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കണ്ടെത്തിയത്. ഇതില്‍ ഒരാളെ ഉടന്‍ തന്നെ എയര്‍ലിഫ്റ്റ് ചെയ്യും.

click me!