കേരളത്തിന്റെ മദ്യാസക്തി തേടിയുള്ള യാത്രയില്‍ കണ്ടത്

By എന്‍ കെ ഷിജുFirst Published Oct 5, 2016, 8:45 PM IST
Highlights

കേരളത്തിലെ റീസര്‍വ്വേ കുരുക്കുകള്‍ അഴിക്കാനുള്ള ശ്രമങ്ങള്‍ സംസ്ഥാന സര്‍ക്കാരും റവന്യൂ വകുപ്പും തുടങ്ങിക്കഴിഞ്ഞു. റീസര്‍വ്വേയില്‍ കുരുങ്ങിയവര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് നന്ദി പറയുകയാണ്. കാരണം ന്യൂസിലെ റോവിംഗ് റിപ്പോര്‍ട്ടര്‍ പരമ്പരയാണ് കുടുങ്ങിക്കിടന്ന പ്രശ്‌നങ്ങളുടെ ആദ്യ കുരുക്കഴിക്കാന്‍ സഹായിച്ചത്. ശേഷം മദ്യത്തെ കുറിച്ചും, അതുണ്ടാക്കുന്ന ദുരന്തങ്ങളെക്കുറിച്ചാവുമെന്നുള്ള തീരുമാനം ഏഷ്യാനെറ്റ് ന്യൂസിന്റെ എഡിറ്റോറിയല്‍ തീരുമാനിച്ചിരുന്നു.

വാര്‍ത്തകളുടെ തിരക്കില്‍ നില്‍ക്കുമ്പോഴാണ് കോര്‍ഡിനേറ്റിംഗ് എഡിറ്ററായ പി.ജി.സുരേഷ് കുമാര്‍ വിളിയ്ക്കുന്നത്. കേരളം കുടിച്ചതിന്റെ അല്ലെങ്കില്‍ കുടിക്കുന്നതിന്റെ ബാക്കിയെന്തെന്നുള്ളതിന്റെ കൃത്യമായൊരു ചിത്രം നല്‍കാന്‍ അന്വേഷണത്തിലൂടെ കഴിയണമെന്നും അദ്ദേഹം അറിയിച്ചു. പിന്നീടുള്ള കുറച്ച് ദിവസം വിഷയത്തെക്കുറിച്ച് പഠിക്കാനായി ശ്രമം. കണക്കുകള്‍ പരിശോധിച്ചപ്പോള്‍ ഒരു കാര്യം മനസ്സിലായി. അതിങ്ങനെയാണ്, എല്ലാവരും പ്രതീക്ഷിക്കുന്ന വസ്തുത ഇതാണ്. ഇന്ധനത്തില്‍ നിന്നാണ് കേരളത്തിന് കൂടുതല്‍ വരുമാനം കിട്ടുന്നത്. എന്നാല്‍ ഈ ധാരണ തെറ്റാണെന്ന് പഠനത്തിലൂടെ ബോദ്ധ്യമായി.

ചുരുക്കത്തില്‍ സര്‍ക്കാരുകളുടെ സമ്പത്തെന്ന് കടലിലേക്കൊഴുകിയെത്തുന്ന ഏറ്റവും വലിയ നദിയാണ് മദ്യം. കേരളത്തില്‍ മുഴുവന്‍ ബാറുകളും പൂട്ടിയിട്ടും, പതിനായിരം കോടിയിലധികം രൂപയുടെ മദ്യം ബീവറേജ് വഴി വില്‍പ്പന നടത്തിയെന്ന കണക്ക് അത്ഭുതപ്പെടുത്തുന്നതായിരുന്നു.

കേരളത്തിന് ഇത്രേം മദ്യാസക്തിയുണ്ടോ എന്ന അന്വേഷണ യാത്രയായിരുന്നു പിന്നീട്. മനോഹര കാഴ്ചകള്‍ കണ്ട്, കാറ്റേറ്റായിരുന്നു വയനാട്ടിലേക്കുള്ള യാത്ര. പക്ഷേ കേരളത്തില്‍ ഏറ്റവും കൂടുതല്‍ സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലയിലെത്തിയപ്പോള്‍ ആദ്യം കണ്ടത്. മാനന്തവാടിയില്‍ ബീവറേജ് പൂട്ടാന്‍ സമരം നടത്തുന്ന ഒരു കൂട്ടം സ്ത്രീകളെയായിരുന്നു. കാര്യമന്വേഷിച്ചു. ഞങ്ങള്‍ തലമുറ പോലും ഇല്ലാതാവുകയാണെന്ന് വിലാപത്തോടെ അവര്‍ പറഞ്ഞു.

സത്യം തേടിയായിരുന്നു അതിര്‍ത്തിയിലെ ബാവലി പുഴയ്ക്കപ്പുറത്ത് ഞങ്ങള്‍ പോയത്. അവിടെ കണ്ട കാഴ്ചകള്‍ സമരത്തിന്റെ ന്യായത്തിലേക്കായിരുന്നു വിരല്‍ ചൂണ്ടിയത്. പ്രായ ഭേദമന്യേ, ലിംഗഭേദമന്യേ വഴിയരില്‍ മുഴുവന്‍ കുടിച്ച് വീണ് അട്ടഹസിക്കുകയായിരുന്നു. വയനാട്ടിലെ സ്വന്തം ആദിവാസികള്‍. കേരളത്തിലെ ബീവറേജുകള്‍ അടച്ച് പൂട്ടിയതിന്റെ നേട്ടം കൊയ്യുന്നത് അന്യ സംസ്ഥാനക്കാരായ തമിഴ്‌നാടും, കര്‍ണ്ണാടകവുമാണെന്ന് അറിഞ്ഞു. ഈ പാവങ്ങളെ ലക്ഷ്യം വെച്ച്, പുതുതായി തുടങ്ങാനിരിക്കുന്നത് പതിനെട്ട് ബീവറേജുകളും, ബാറുകളുമാണെന്ന് അന്വേഷണത്തില്‍ ബോധ്യമായി. കേരളം കുടിക്കുന്നതിന്റെ ബാക്കി അവിടെ കണ്ട കാഴ്ചകളില്‍ നിന്ന് ബോധ്യമായി. മാനന്തവാടിയ്ക്കടുത്ത നിരവില്‍ പുഴയിലെ ബാലന്റെ കുടുംബത്തെ അനാഥമാക്കിയത് മദ്യമാണ്. എന്നും മദ്യപിക്കുമായിരുന്നു അദ്ദേഹം, ഒരു ദിവസം ലഹരിയില്‍ ഭാര്യയെ വെട്ടിക്കൊന്നു. പതിനഞ്ച് വയസ്സ് പോലും തികയാത്തൊരു പെണ്‍കുട്ടി ഇന്ന് രക്ഷാകര്‍ത്ത്വത്തിന്റെ ഭാരവും പേറി ജീവിക്കുയാണ് അവിടെയൊരു കുടിലില്‍. മാഹിയില്‍ കണ്ടത്. മാഹിയിലെത്തി, മദ്യത്തില്‍ സര്‍വ്വവും മറന്ന് അവിടെ തീര്‍ന്നു പോയ കുറേ ജീവിതങ്ങളാണ്. വടക്ക് നിന്നും തെക്കേ അറ്റത്തെത്തിയപ്പോഴും കാഴ്ചകള്‍ക്ക് മാറ്റമുണ്ടായിരുന്നില്ല. നഗരങ്ങളും, ഗ്രാമങ്ങളും. കടന്നുള്ള യാത്രകളിലെല്ലാം,മദ്യം നല്‍കിയ കാഴ്ചകള്‍ക്ക് ഒരുപോലെയായിരുന്നു. ജീവിതം തീര്‍ന്നവരെക്കുറിച്ചും, തീരുന്നവരെ കുറിച്ചും. അങ്ങനെ പല പല അവസ്ഥകള്‍. എന്നാല്‍ തിരിച്ച് വരവിന്റെ ചില കാഴ്ചകളും ഞങ്ങളുടെ ക്യാമറാമാന്‍ അരുണ്‍ എസ് നായര്‍ പകര്‍ത്തി. കേരളം കുടിക്കുമ്പോള്‍ ആരുടെ കീശയാണ് വീര്‍ക്കുന്നത്...? എന്താണ് പ്രതിവിധി? ആരാണ് ഉത്തരവാദികള്‍? മദ്യം ബാക്കിയാക്കിയ ജീവിതങ്ങളിലൂടെ ഏഷ്യാനെറ്റ് ന്യൂസ് യാത്ര പോവുകയാണ്..

 

click me!