Latest Videos

ഹനാനെതിരായ സൈബർ ആക്രമണം: ഒരാള്‍ കൂടി അറസ്റ്റില്‍

By Web TeamFirst Published Jul 30, 2018, 9:05 AM IST
Highlights

ഹനാനെതിരായ സൈബർ ആക്രമണം. ഒരാൾ കൂടി അറസ്റ്റിലായി. കൊല്ലം സ്വദേശി സിയാദിനെയാണ് പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. 

കൊച്ചി: ഹനാനെതിരായ സൈബർ ആക്രമണം. ഒരാൾ കൂടി അറസ്റ്റിലായി. കൊല്ലം സ്വദേശി സിയാദിനെയാണ് പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. സിയാദിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. നേരത്തെ ഹനാനെതിരായ സൈബര്‍ ആക്രമണത്തില്‍ അറസ്റ്റിലായ ഗുരുവായൂര്‍ സ്വദേശി വിശ്വനാഥിനെ റിമാന്‍റ് ചെയ്തിരുന്നു. പതിനാല് ദിവസത്തേക്കാണ് റിമാന്‍റ് ചെയ്തത്. തൃശൂരില്‍ വച്ച് പാലാരിവട്ടം പൊലീസാണ് വിശ്വനാഥിനെ അറസ്റ്റ് ചെയ്തത്. വിദ്യാർത്ഥിനിയെ അപകീർത്തിപ്പെടുത്തുംവിധം ഫേസ്ബുക്കില്‍ ഇയാള്‍ കമന്‍റ് ചെയ്തായി കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്.
 

click me!