മഴക്കെടുതി റിപ്പോര്‍ട്ടിംഗിനിടെ മുങ്ങിമരിച്ച മാധ്യമപ്രവര്‍ത്തകരെ അനുശോചിച്ച് മുഖ്യമന്ത്രി

First Published Jul 24, 2018, 9:10 PM IST
Highlights
  • മരണപ്പെട്ടവരുടെ കുടുംബത്തിന് അര്‍ഹമായ എല്ലാം സഹായവും സര്‍ക്കാര്‍ ലഭ്യമാക്കും

തിരുവനന്തപുരം: വൈക്കത്ത് മഴക്കെടുതി റിപ്പോര്‍ട്ട് ചെയ്യവെ മാധ്യമ പ്രവർത്തകര്‍ വള്ളം മുങ്ങി മരിച്ച സംഭവത്തില്‍ അനുശോചനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരന്തമുഖത്ത് വാര്‍ത്താശേഖരണത്തിന് പോയ രണ്ട് പേര്‍ കൃത്യനിര്‍വഹണത്തിനിടെ മരണമടഞ്ഞത് മനസ്സിനെ ഏറെ വേദനിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം അനുശോചനം അറിയിച്ചത്.

സംസ്ഥാനത്ത് കാലവര്‍ഷക്കെടുതിമൂലം അനേകം മരണങ്ങള്‍ സംഭവിച്ചു. ഈ ദു:ഖങ്ങൾക്കിടയിലാണ് കാലവര്‍ഷക്കെടുതി റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ വാര്‍ത്താസംഘത്തിലെ രണ്ടുപേർ മരണമടഞ്ഞത്. മാതൃഭൂമി ചാനലിന് വേണ്ടി റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ കെ.കെ. സജി, ബിപിന്‍ ബാബു എന്നിവരുടെ വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.

സമൂഹത്തില്‍ പ്രയാസമുണ്ടാവുമ്പോള്‍ അത് ജനങ്ങളെ അറിയിക്കാന്‍ ഉത്തരവാദിത്തമേറ്റെടുക്കുന്നവരാണ് മാധ്യമപ്രവര്‍ത്തകര്‍. സ്വന്തം തൊഴിലിനോടുളള ആത്മാര്‍ത്ഥതയും കൂറുമാണ് അവരെ ജീവത്യാഗത്തിലേക്ക് നയിച്ചത്. ഇവരുടെ കുടുംബത്തിന് അര്‍ഹമായ എല്ലാം സഹായവും സര്‍ക്കാര്‍ ലഭ്യമാക്കും. സന്തപ്ത കുടുബാംഗങ്ങളെ അനുശോചനമറിയിക്കുന്നുവെന്നും പോസ്റ്റില്‍ കുറിച്ചു.

click me!