Video Report

മലയ്ക്കുള്ള വിലക്ക് നീങ്ങിയെന്ന് ശശികല; തിരികെ വിടേണ്ട അവസ്ഥയില്‍ പൊലീസ്

Nov 17, 2018, 2:24 PM IST

ശബരിമലയില്‍ കരുതല്‍ നടപടിയുടെ പേരില്‍ അറസ്റ്റ് ചെയ്ത ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി ശശികലയെ കോടതിലേക്ക് കൊണ്ടുപോയി. സ്റ്റേഷന്‍ ജാമ്യം നല്‍കി വിടാമെന്ന് പറഞ്ഞിട്ടും തയ്യാറാകാത്ത ശശികലയെ തിരികെ ശബരിമലയിലെത്തിക്കേണ്ട അവസ്ഥയിലാണ് പൊലീസ്. ഇരുമുടിക്കെട്ടുമായി തിരികെ ഇറക്കിയത് വലിയ വേദനയുണ്ടാക്കിയെന്ന് ശശികല പ്രതികരിച്ചു.