തൊട്ടാല്‍ പൊള്ളും സിലണ്ടര്‍ ; പാചക വാതക സിലിണ്ടറുകള്‍ക്ക് വില കുത്തനെ കൂട്ടി

By Web TeamFirst Published Nov 1, 2018, 7:49 AM IST
Highlights

ഇന്ധന വില കൂട്ടി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട്. ഇത്തവണ പാചക വാതക സിലിണ്ടറുകൾക്കാണ് വില കുത്തനെ കൂട്ടിയത്. സബ്സിഡിയില്ലാത്ത സിലിണ്ടറിന് 61 രൂപയും സബ്സിഡിയുള്ള സിലിണ്ടറിന് 2 രൂപ 94 പൈസയുമാണ് കൂടിയത്. 

ദില്ലി: ഇന്ധന വില കൂട്ടി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട്. ഇത്തവണ പാചക വാതക സിലിണ്ടറുകൾക്കാണ് വില കുത്തനെ കൂട്ടിയത്. സബ്സിഡിയില്ലാത്ത സിലിണ്ടറിന് 61 രൂപയും സബ്സിഡിയുള്ള സിലിണ്ടറിന് 2 രൂപ 94 പൈസയുമാണ് കൂടിയത്. 

മാസാവസാനമുള്ള അവലോകന യോഗത്തിലാണ് വില കുത്തനെ കൂട്ടാനുള്ള തീരുമാനമുണ്ടായത്. ജൂൺ മുതൽ തുടർച്ചയായ ആറാം തവണയാണ് പാചക വാതക വില കൂടുന്നത്. 

അന്താരാഷ്ട്ര വിപണിയിലുണ്ടായ വില വ്യത്യാസവും ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവുമാണ് വില വർദ്ധനയ്ക്ക് കാരണമെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ അറിയിച്ചു. 
 

click me!