മമതയ്ക്ക് പിന്തുണയുമായി രാഹുലും; ബംഗാൾ വിഷയത്തിൽ ഒന്നിച്ച് പ്രതിപക്ഷം

By Web TeamFirst Published Feb 3, 2019, 11:53 PM IST
Highlights

ഇന്ത്യയുടെ വ്യവസ്ഥാപിത ചട്ടങ്ങൾക്കെതിരായ അക്രമണമാണെന്നും പ്രതിപക്ഷം ഈ നീക്കത്തെ ഒറ്റക്കെട്ടായി ചെറുക്കുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. രാഹുലിന് പുറമേ മറ്റ് പ്രമുഖ പ്രതിപക്ഷ കക്ഷികളുടെ നേതാക്കളും മമതയ്ക്ക് പിന്തുണയുമായി രംഗത്തെത്തി.

ദില്ലി: മമത ബാനർജിക്ക് പിന്തുണയുമായി രാഹുൽ ഗാന്ധി, മമതയോട് സംസാരിച്ചുവെന്നും മമതയ്ക്കൊപ്പം നിൽക്കുന്നുവെന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. ബംഗാളിലെ സംഭവവികാസങ്ങൾ ഇന്ത്യയുടെ വ്യവസ്ഥാപിത ചട്ടങ്ങൾക്കെതിരായ അക്രമണമാണെന്നും പ്രതിപക്ഷം ഈ നീക്കത്തെ ഒറ്റക്കെട്ടായി ചെറുക്കുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

രാഹുലിന് പുറമേ മറ്റ് പ്രമുഖ പ്രതിപക്ഷ കക്ഷികളുടെ നേതാക്കളും മമതയ്ക്ക് പിന്തുണയുമായി രംഗത്തെത്തി . മുൻ കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള, സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, ആർജെഡി നേതാവ് തേജസ്വി യാദവ്, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ബിഎസ്പി നേതാവ് മായാവതി, ആം ആദ്മി പാർട്ടി നേതാവും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാൾ എന്നിവർ മമതയെ ഫോണിൽ വിളിച്ച് സംസാരിക്കുകയും പിന്തുണ അറിയിക്കുകയും ചെയ്തു. 

ബിജെപിയുടെ രാഷ്ട്രീയ നീക്കമാണ് സിബിഐയുടെ പരിശോധനയെന്നും ബംഗാളിനെ തകർക്കാനാണ് മോദിയും അമിത് ഷായും ശ്രമിക്കുന്നതെന്നും മമത ആരോപിച്ചിരുന്നു. 

click me!