ഇത് ഒരുമിച്ച് നില്‍ക്കാനുള്ള സമയം: രാഹുല്‍ ഗാന്ധി

By Web TeamFirst Published Aug 16, 2018, 1:39 AM IST
Highlights
  • എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ട സമയമാണെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായി സംഭാവന ചെയ്യണമെന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നു.

ന്യൂഡല്‍ഹി: കേരളത്തിലനുഭവപ്പെടുന്ന വെള്ളപ്പൊക്കത്തിലും കനത്തമഴയിലും ആശങ്ക അറിയിച്ച് രാഹുല്‍ ഗാന്ധി. ട്വിറ്ററിലാണ് രാഹുല്‍ തന്റെ പിന്തുണ അറിയിച്ചത്. 
എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ട സമയമാണെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായി സംഭാവന ചെയ്യണമെന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നു.

ട്വീറ്റ് ഇങ്ങനെ- കേരളത്തിലെ വെള്ളപ്പൊക്കത്തില്‍ ജനങ്ങള്‍ അനുഭവിക്കുന്ന ആകുലതകള്‍ക്കൊപ്പമാണ്. നൂറ് കണക്കിന് ആളുകള്‍ ഒറ്റപ്പെട്ടു. പലരും ദുരിതാശ്വാസ ക്യാംപിലാണ്. പലര്‍ക്കും ഉറ്റവരെ നഷ്ടമയാി. ഇത് ഒന്നിച്ച് നില്‍ക്കേണ്ട സാഹചര്യമാണ്. സഹായിക്കേണ്ട സമയമാണ്. കഴിയുന്നവര്‍ എല്ലാവരും മുഖ്യന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യുക. എന്ന് പറഞ്ഞാണ് ട്വീറ്റ് അവസാനിപ്പിക്കുന്നത്.

I am deeply concerned for the people of tonight, as the flood waters rise. Thousands are stranded. Relief camps full. Many have lost their loved ones. It’s time to step up & help. Please contribute generously to the CM’s relief fund. Use this link: https://t.co/GNUlGQbBZv pic.twitter.com/Gm5QGifSms

— Rahul Gandhi (@RahulGandhi)
click me!