പ്രളയക്കെടുതി ; കര്‍ശനമായി പാലിക്കേണ്ട ജാഗ്രതാ നിര്‍ദേശങ്ങള്‍

By Web TeamFirst Published Aug 15, 2018, 3:19 PM IST
Highlights

പേമാരിയും പ്രളയവും തുടരുമ്പോൾ  കര്‍ശനമായി പിന്‍തുടരണ്ട ജാഗ്രത നിർദ്ദേശങ്ങളുമായി കേരള ദുരന്തനിവാരണ അതോറിറ്റി. ഒമ്പത് നിര്‍ദേശങ്ങളാണ് ദുരന്ത നിവാരണ അതോറിറ്റി മുന്നോട്ട് വച്ചിരിക്കുന്നത്.

കല്‍പ്പറ്റ: പേമാരിയും പ്രളയവും തുടരുമ്പോൾ  കര്‍ശനമായി പിന്‍തുടരണ്ട ജാഗ്രത നിർദ്ദേശങ്ങളുമായി കേരള ദുരന്തനിവാരണ അതോറിറ്റി. ഒമ്പത് നിര്‍ദേശങ്ങളാണ് ദുരന്ത നിവാരണ അതോറിറ്റി മുന്നോട്ട് വച്ചിരിക്കുന്നത്.


1. ഉരുള്‍പൊട്ടൽ സാധ്യത ഉള്ളതിനാൽ രാത്രി സമയത്ത് (വൈകുന്നേരം 7 മണിമുതൽ രാവിലെ  7 വരെ) മലയോരമേഖലയിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കാൻ ശ്രദ്ധിക്കണം

2. ബീച്ചുകളില്‍ പോകുന്നവർ കടലിൽ  ഇറങ്ങരുത്

3. പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരുവാന്‍ സാധ്യതയുണ്ട്. പുഴകളിലും, ചാലുകളിലും, വെള്ളകെട്ടിലും ഇറങ്ങാതിരിക്കുവാന്‍ പൊതുജനങ്ങൾ ശ്രദ്ധിക്കണം

4. മലയോര മേഖലയിലെ റോഡുകള്‍ക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ളപ്പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകുവാൻ സാധ്യതയുള്ളതിനാൽ ഇത്തരം ചാലുകളുടെ അരികില്‍ വാഹനനങ്ങൾ നിര്‍ത്താതിരിക്കാൻ  ശ്രദ്ധിക്കണം

5. മരങ്ങള്‍ക്ക് താഴെ വാഹനം പാര്‍ക്ക്‌ ചെയ്യാതിരിക്കാൻ ശ്രദ്ധിക്കണം

6. ഉരുള്‍പൊട്ടൽ സാധ്യത ഉള്ള മലയോര മേഖലയിലെ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണം

7. ഉദ്യോഗസ്ഥര്‍ അവശ്യപ്പെട്ടാൽ ഉടൻ തന്നെ മാറിത്താമസിക്കാൻ ജനങ്ങൾ തയ്യാറാകണം

8. പരിശീലനം ലഭിച്ചവർ അല്ലാതെ മറ്റുള്ളവർ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടൽ മേഖലകളിലേക്ക് പോകരുത്

9. കുട്ടികള്‍ പുഴകളിലും തോടുകളിലും വെള്ളകെട്ടിലും ഇറങ്ങി കളിക്കുന്നില്ലെന്ന് മാതാപിതാക്കൾ ഉറപ്പുവരുത്തണം


 

click me!