ശബരിമല വിവാദം; ആചാരമാറ്റത്തെ അനുകൂലിച്ചവര്‍ക്ക് ഹിന്ദു ഐക്യവേദി സമ്മേളനത്തിൽ രൂക്ഷ വിമര്‍ശനം

By Web TeamFirst Published May 12, 2019, 3:36 PM IST
Highlights

ശബരിമല സ്ത്രീ പ്രവേശത്തെ അനുകൂലിച്ച ഹിന്ദു ഐക്യ വേദി ജനറൽ സെക്രട്ടറി ആര്‍ വി ബാബുവിന്‍റെ നിലപാട് വലിയ വിമര്‍ശനത്തിനാണ് ഇടയാക്കിയത്. 

തിരുവനന്തപുരം: ശബരിമലയിലെ ആചാര മാറ്റത്തെ അനുകൂലിച്ചവര്‍ക്ക് ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനത്തിൽ രൂക്ഷ വിമര്‍ശനം. ആചാരമാറ്റത്തെ അനുകൂലിച്ചുകൊണ്ട് ഹിന്ദു ഐക്യ വേദി ജനറൽ സെക്രട്ടറി ആര്‍ വി ബാബുവിന്‍റെ നിലപാട് വലിയ ചര്‍ച്ചയായ സാഹചര്യത്തിൽ കൂടിയാണ് വിമര്‍ശനം. ആചാരങ്ങൾ വേണമെങ്കിൽ മാറ്റാം അത് ആചാര്യന് തീരുമാനിക്കാമെന്ന ആര്‍ വി ബാബു നിലപാടാണ് വിവാദമായത്. ചിലരുടെ പ്രസ്താവനകൾ സംഘടനയെ പ്രതിസന്ധിയിലാക്കുന്നു എന്നായിരുന്നു വിമര്‍ശനം. 

രണ്ട് ദിവസമായി ആറൻമുളയിലാണ് ഹിന്ദു ഐക്യവേദി സമ്മേളനം നടക്കുന്നത്. ആര്‍എസ്എസ് നേതാക്കുളും  റെഡി ടു വെയ്റ്റ് അടക്കം ആചാര സംരക്ഷകരും തമ്മിൽ ആചാര സംരക്ഷണത്തെ ചൊല്ലി ആശയഭിന്നത പുറത്ത് വന്നിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് 16ാം സമ്മേളനം നടക്കുന്നതെന്നതെന്നതും ശ്രദ്ധേയമാണ്.  

യോഗമെടുത്ത തീരുമാനത്തിൽ നിന്ന് അതായത് ശബരിമല സ്ത്രീ പ്രവേശത്തെ എതിര്‍ക്കണമെന്ന പ്രഖ്യാപിത നിലപാടിൽ നിന്ന് പിന്നോട്ട് പോകരുതെന്ന ശക്തമായ നിലപാടാണ് സംഘടനയിൽ ഉണ്ടായത്. സംഘടനയോട് അടുത്ത് നിൽക്കുന്നവരും സംഘടനാ ഭാരവാഹികളും പ്രസ്താവനയിലും പ്രതികരണങ്ങളിലും ജാഗ്രത വേണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

Read also: ശബരിമല വിവാദം; ആചാരമാറ്റത്തെ അനുകൂലിച്ചവര്‍ക്ക് ഹിന്ദു ഐക്യവേദി സമ്മേളനത്തിൽ രൂക്ഷ വിമര്‍ശനം

 

click me!