Video Report

സര്‍വകക്ഷി യോഗം നാളെ; തന്ത്രി, പന്തളം കുടുംബങ്ങള്‍ പങ്കെടുക്കും

Nov 14, 2018, 10:06 AM IST

ശബരിമലയില്‍ മണ്ഡലകാലം തുടങ്ങാനിരിക്കെ സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗം നാളെ മൂന്ന് മണിക്ക് നടക്കും. ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്ന് മുമ്പ് നിലപാടെടുത്ത തന്ത്രി കുടുംബവും പന്തളം കൊട്ടാരവും പങ്കെടുക്കുമെന്ന് അറിയിച്ചത് സര്‍ക്കാറിന് ആശ്വാസമാകും.