ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡില്‍ 260 ഒഴിവുകള്‍; പ്ലസ് ടുക്കാര്‍ക്ക് അപേക്ഷിക്കാം

By Web TeamFirst Published Jan 4, 2020, 8:05 PM IST
Highlights
  • ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡില്‍ 260 ഒഴിവുകള്‍.
  • പ്ലസ് ടുക്കാര്‍ക്ക് അപേക്ഷിക്കാം.

തിരുവനന്തപുരം: ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡില്‍ പ്ലസ് ടുക്കാര്‍ക്ക് അവസരം. കോസ്റ്റ് ഗാര്‍ഡ് നാവിക്(ജനറല്‍ ഡ്യൂട്ടി) തസ്തികയിലെ 260 ഒഴിവുകളിലേക്കാണ് അപേക്ഷകള്‍ ക്ഷണിച്ചത്. പ്ലസ് ടു പാസ്സായ ഇന്ത്യക്കാരായ യുവാക്കള്‍ക്ക് അപേക്ഷിക്കാം.

ഫിസിക്സ്, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളില്‍ 50 ശതമാനം മാര്‍ക്കോടെ പത്താം ക്സാസും പ്ലസ് ടുവും പാസ്സാകണം. എസ് സി എസ് ടി വിഭാഗക്കാര്‍ക്ക് മാര്‍ക്കില്‍ അഞ്ച് ശതമാനത്തോളം ഇളവുണ്ട്. 18 മുതല്‍ 22 വരെയാണ് പ്രായപരിധി. അപേക്ഷകര്‍ 1998 ഓഗസ്റ്റ് 1നും 2002 ജൂലൈ 31നും ഇടയില്‍ ജനിച്ചവരായിരിക്കണം. എസ് സി, എസ് ടി വിഭാഗക്കാര്‍ക്ക് അഞ്ചു വര്‍ഷവും ഒ ബി സി വിഭാഗക്കാര്‍ക്ക് മൂന്നു വര്‍ഷം വരെയും പ്രായപരിധിയില്‍ ഇളവ് ലഭിക്കും. എഴുത്തു പരീക്ഷ, ശാരീരിക ക്ഷമതാ പരീക്ഷ, അഭിമുഖം, വൈദ്യപരിശോധന എന്നിവ വഴിയാണ് തെരഞ്ഞെടുക്കുന്നത്. joinindiancoastguard.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം.2020 ജനുവരി 26 മുതലാണ് രജിസ്ട്രേഷന്‍ ആരംഭിക്കുന്നത്. അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 2. 

 

click me!