സാരിയില്‍ 'ഹുലാ ഹൂപ്‌സ്' നൃത്തം; സമൂഹമാധ്യമങ്ങളിൽ തരം​ഗമായി എഷ്‌നക്കുട്ടിയുടെ വീഡിയോ

Web Desk   | Asianet News
Published : Sep 25, 2020, 01:26 PM ISTUpdated : Sep 25, 2020, 03:08 PM IST
സാരിയില്‍ 'ഹുലാ ഹൂപ്‌സ്' നൃത്തം; സമൂഹമാധ്യമങ്ങളിൽ തരം​ഗമായി എഷ്‌നക്കുട്ടിയുടെ വീഡിയോ

Synopsis

വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് എഷ്‌നക്കുട്ടിയെ അഭിനന്ദിച്ചുകൊണ്ട് രം​ഗത്തെത്തുന്നത്.  എഷ്‌നക്കുട്ടിയെ അനുകരിച്ച് വീഡിയോ പുനഃരാവിഷ്‌കരിക്കാന്‍ ശ്രമിക്കുന്നവരും നിരവധിയാണ്. 

ഹൂപ്പ് നർത്തകി എഷ്നക്കുട്ടിയുടെ പുതിയ വീഡിയോ സമൂ​ഹമാധ്യമങ്ങളിൽ തരം​ഗമാകുന്നു. സാരി ഉടുത്ത് ഹൂല ഹൂപ്‌സ് നൃത്തം ചെയ്താണ് എഷ്ന എല്ലാവരേയും അമ്പരപ്പിച്ചിരിക്കുന്നത്. ദില്ലി 6 എന്ന ചിത്രത്തിലെ ഹിറ്റ് ഗാനമായ 'സസുരാല്‍ ഗന്ധാ ഫൂല്‍' എന്ന ഗാനത്തിനാണ് എഷ്നയുടെ ചുവട്. 

'സാരീ ഫ്‌ളോ' എന്ന ഹാഷ്ടാഗ് നല്‍കിയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. സാരിയില്‍ ആകര്‍ഷകമായ ഒരു വീഡിയോ തയ്യാറാക്കുകയല്ല താന്‍ ഉദ്ദേശിച്ചതെന്നും ഈ വസ്ത്രത്തെ വളരെ കംഫര്‍ട്ടബിള്‍ ആയി അനുഭവപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്നും എഷ്‌നക്കുട്ടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ട്രെന്‍ഡ് ഗ്ലോബല്‍ ആര്‍ട്ട് ഫോമായ ഹൂല ഹൂപ്‌സില്‍ ഒരു ട്വിസ്റ്റ് കൊണ്ടുവരുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായും എഷ്‌നക്കുട്ടി പങ്കുവച്ചു.

വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് എഷ്‌നക്കുട്ടിയെ അഭിനന്ദിച്ചുകൊണ്ട് രം​ഗത്തെത്തുന്നത്. എഷ്‌നക്കുട്ടിയെ അനുകരിച്ച് വീഡിയോ പുനഃരാവിഷ്‌കരിക്കാന്‍ ശ്രമിക്കുന്നവരും നിരവധിയാണ്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അടുക്കള ജോലിക്കിടെ വിളിച്ചിറക്കി വീട്ടുടമയുടെ സർപ്രൈസ്, സന്തോഷം കൊണ്ട് കെട്ടിപ്പിടിച്ച് കരഞ്ഞ് വീട്ടുജോലിക്കാരി, 28 ലക്ഷത്തിലധികം കാഴ്ചക്കാര്‍
പുലിവാൽ കല്യാണത്തിലെ പ്രശസ്ത രം​ഗത്തിന്റെ ഒറിജിനൽ സംഭവം, താലികെട്ടിന് ഒരുങ്ങിയ വധുവിന്റെ മുന്നിൽ രണ്ട് വരന്മാർ, പിന്നാലെ സംഘർഷം