കൊവിഡ് -19; സാമ്പത്തിക ആശ്വാസ പദ്ധതികള്‍ പ്രഖ്യാപിച്ച് ഒമാൻ ഭരണകൂടം

By Web TeamFirst Published Mar 20, 2020, 6:58 PM IST
Highlights

വ്യാവസായിക നഗരങ്ങളിലെ ഫാക്ടറികളെ മൂന്നുമാസത്തേക്ക് ഫീസിൽ നിന്ന് ഒഴിവാക്കുന്നതുള്‍പ്പെടെയുള്ള നിരവധി പദ്ധതികളാണ് പ്രഖ്യാപിച്ചത്. രാജ്യത്തെ റെസ്റ്റോറ്റുകള്‍ക്ക് ഓഗസ്റ്റ് അവസാനം വരെ മുനിസിപ്പല്‍ നികുതി ഒഴിവാക്കി നല്‍കിയിട്ടുണ്ട്.

മസ്കത്ത്: സാമ്പത്തിക മാന്ദ്യവും കോവിഡ് -19 ഭീഷണിയും ബാധിച്ച സാഹചര്യത്തില്‍ വ്യവസായങ്ങളെ സഹായിക്കുന്നതിനായി ഒമാന്‍ ഭരണകൂടം നിരവധി പദ്ധതികള്‍  പ്രഖ്യാപിച്ചു. വ്യാവസായിക നഗരങ്ങളിലെ ഫാക്ടറികളെ മൂന്നുമാസത്തേക്ക് ഫീസിൽ നിന്ന് ഒഴിവാക്കുന്നതുള്‍പ്പെടെയുള്ള നിരവധി പദ്ധതികളാണ് പ്രഖ്യാപിച്ചത്. രാജ്യത്തെ റെസ്റ്റോറ്റുകള്‍ക്ക് ഓഗസ്റ്റ് അവസാനം വരെ മുനിസിപ്പല്‍ നികുതി ഒഴിവാക്കി നല്‍കിയിട്ടുണ്ട്.

1) അടിസ്ഥാന ഭക്ഷ്യവസ്തുക്കളുടെ കരുതല്‍ ശേഖരം അധികമാക്കുക.
2) അടുത്ത ആറ് മാസത്തേക്ക് ഉപഭോക്തൃ, ചില്ലറ വിൽപ്പന വസ്തുക്കൾക്ക് യാതൊരു നിരക്കും കൂടാതെ സൂക്ഷിക്കുവാൻ സ്വകാര്യമേഖലയ്ക്ക് സർക്കാർ വെയർഹൌസുകൾ നൽകുക.
3) ഓഗസ്റ്റ് അവസാനം വരെ റെസ്റ്റോറന്റുകളുടെ ടൂറിസ്റ്റ് നികുതി ഒഴിവാക്കുക.
4) ഓഗസ്റ്റ് അവസാനം വരെ റെസ്റ്റോറന്റുകൾക്ക് മുനിസിപ്പൽ നികുതിയിൽ ഇളവ്.
5) ഓഗസ്റ്റ് അവസാനം വരെ വാണിജ്യ സ്ഥാപനങ്ങൾക്കുള്ള മുനിസിപ്പൽ ഫീസിൽ ഇളവ്.
6) ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ (എസ്എംഇ) അൽ-റാഫ്ഡ് ഫണ്ടിന്റെ വായ്പ ഗഡു അടുത്ത ആറ് മാസത്തേക്ക് മാറ്റിവയ്ക്കുന്നു.
7) അടുത്ത ആറ് മാസത്തേക്ക് ഒമാൻ ഡെവലപ്‌മെന്റ് ബാങ്കിന് നൽകേണ്ട വായ്പ ഗഡുക്കളായി മാറ്റിവയ്ക്കുന്നു.
8) വ്യാവസായിക നഗരങ്ങളിലെ ഫാക്ടറികളെ മൂന്നുമാസത്തേക്ക് ഫീസിൽ നിന്ന് ഒഴിവാക്കും.
9) സജീവ വാണിജ്യ രജിസ്റ്ററുകളുള്ള കമ്പനികളെ അടുത്ത മൂന്ന് മാസത്തേക്ക് പുതുക്കൽ ഫീസിൽ നിന്ന് ഒഴിവാക്കും. 
10) കാർ സെയിൽസ് ഏജൻസികള്‍ക്കും ഫിനാൻസിങ് കമ്പനികള്‍ക്കും കാർ പേയ്‌മെന്റുകൾ മൂന്ന് മാസത്തേക്ക് മാറ്റിവയ്ക്കാൻ നിര്‍ദേശം
11) നിലവിലെ കാലയളവിൽ വാടക കുറയ്ക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്യുക
12) തുറമുഖങ്ങളിലെ ഹാൻഡ്ലിങ് ചാർജ് , ഷിപ്പിംഗ്, അൺലോഡിംഗ് ഫീസ് എന്നിവ കുറയ്ച്ചു
13) ഭക്ഷ്യ ഉൽപന്നങ്ങൾക്കും മരുന്നുകൾക്കും എയർ ഫ്രെയ്റ്റ് നിരക്ക് കുറയ്ക്കുന്നു.
14) നിലവിലെ കാലയളവിൽ വാടക ഒഴിവാക്കുന്നതോ കുറയ്ക്കുന്നതോ നീട്ടിവെക്കുന്നതോ ആയ വിഷയം ചർച്ച ചെയ്യാൻ വാണിജ്യ കേന്ദ്രങ്ങളുടെ ഉടമകളെയും വാണിജ്യ കെട്ടിടങ്ങളുടെ ഉടമകളെയും യോഗം വിളിക്കാൻ ഉത്തരവാദപ്പെട്ട ഏജൻസികളെ ചുമതലപ്പെടുത്തി.

Latest Videos

click me!