'വിശ്വാസത്തിനെതിരെങ്കില്‍ സ്ത്രീപ്രവേശനം വേണ്ട'; ശബരിമല വിധിക്ക് വഴിയൊരുക്കിയ അഭിഭാഷകര്‍ നിലപാട് മാറ്റി

By Web TeamFirst Published Nov 13, 2018, 1:09 PM IST
Highlights

കേരളത്തിലെ സ്ത്രീകളെല്ലാം ശബരിമലയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവരാണെന്നാണ് താന്‍ കരുതിയത്. എന്നാല്‍, പോകാന്‍ ഒരുക്കമല്ലെന്ന് പറഞ്ഞ് ആചാരങ്ങളും പാരമ്പര്യങ്ങളും കാത്തുസൂക്ഷിക്കാന്‍ അവര്‍ റോഡില്‍ ഇറങ്ങിയിരിക്കുന്നു. ഹര്‍ജി പിന്‍വലിക്കുന്നതിനെ കുറിച്ച് വരെ താന്‍ ആലോചിച്ചിരുന്നു

ദില്ലി: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനമാകാമെന്ന സുപ്രീം കോടതി വിധി ഏറെ കോളിളക്കം സൃഷ്ടിക്കുമ്പോള്‍ 12 വര്‍ഷം മുമ്പ് ഹര്‍ജി നല്‍കിയവരില്‍ അഞ്ചില്‍ നാല് പേരും നിലപാടുകള്‍ തിരുത്തി. 2006ല്‍ ഹര്‍ജി നല്‍കിയവരില്‍ യംഗ് ലോയേഴ്സ് അസോസിയേഷന്‍ സെക്രട്ടറിയായിരുന്ന ഭക്തി സീജ സേഥി മാത്രമാണ് ഇപ്പോഴും നിലപാടില്‍ ഉറച്ച് നില്‍ക്കുന്നത്.

സേഥിയോടൊപ്പം ഹര്‍ജി നല്‍കിയ അന്നത്തെ ബാര്‍ അസോസിയേഷന്‍ ട്രഷറര്‍ ലക്ഷ്മി ശാസ്ത്രി, എക്സിക്യൂട്ടിവ് അംഗം പ്രേരണകുമാരി, സുധാപാല്‍, അല്‍ക ശര്‍മ എന്നിവരാണ് നിലപാട് തിരുത്തിയത്. മാധ്യമം പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇവര്‍ ഇക്കാര്യം വ്യക്തമാക്കി.

കേരളത്തില്‍ നടന്ന ശബരിമല കേസിന്‍റെ തുടര്‍ച്ചയായിരുന്നില്ല ഞങ്ങള്‍ നല്‍കിയ ഹര്‍ജികള്‍

ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ വിധിയിലാണ് ഇപ്പോള്‍ അവര്‍ ഉറച്ച് നില്‍ക്കുന്നതെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. 1987ല്‍ ശബരിമല സന്ദര്‍ശനം നടത്തിയ തെന്നേന്ത്യന്‍ നടി ജയമാല ആ വിവരം പുറത്ത് പറഞ്ഞതിനെ തുടര്‍ന്ന് 2006ല്‍ നടന്ന ശുദ്ധികലശമാണ് ഹര്‍ജി നല്‍കാന്‍ കാരണമെന്ന് സേഥി പറഞ്ഞു. 2006ലെ സംഭവം ഞങ്ങളെ എല്ലാവരെയും ഞെട്ടിച്ചു.

ഒരു സ്ത്രീ അവിടെ പോയതിന് ശുദ്ധികലശം നടത്തുന്നത് അംഗീകരിക്കാന്‍ കഴിയാത്തതാണെന്ന് സേഥി പറഞ്ഞു. കേരളത്തില്‍ നടന്ന ശബരിമല കേസിന്‍റെ തുടര്‍ച്ചയായിരുന്നില്ല ഞങ്ങള്‍ നല്‍കിയ ഹര്‍ജികള്‍. എന്നാല്‍, കേരളത്തില്‍ ഒരു അയ്യപ്പ ക്ഷേത്രം മാത്രമാണ് ഉള്ളതെന്നായിരുന്നു തന്‍റെ അറിവെന്നാണ് നിലപാട് തിരുത്തിയ പ്രേരണകുമാരി പറയുന്നത്.

സ്ത്രീകള്‍ക്ക് പ്രവേശനമുള്ള മറ്റ് ആചാരങ്ങളുള്ള അയ്യപ്പ ക്ഷേത്രങ്ങളെപ്പറ്റി അറിയില്ലായിരുന്നു. ഹര്‍ജി നല്‍കിയ ശേഷമാണ് ഇക്കാര്യമെല്ലാം ബോധ്യമാകുന്നത്. മലയാളി അല്ലാത്തതിനാല്‍ കേരളത്തിലെ ആചാര്യവും പാരമ്പര്യവും അറിയില്ലായിരുന്നു.

ഈ വര്‍ഷം ഭരണഘടനാ ബെഞ്ച് അന്തിമവാദം തുടങ്ങിയപ്പോള്‍ മാത്രമാണ് താനത് അറിഞ്ഞത്. ഒരു ഭക്തയുടെ കത്ത് കിട്ടിയപ്പോഴാണ് കാര്യങ്ങള്‍ മനസിലായത്. അതോടെ ഈ ചെയ്യുന്നത് നീതി അല്ലെന്ന് മനസിലായി. കൂടാതെ, സ്ത്രീകളുടെ വികാരം കൂടിയാണ് നിലപാട് മാറ്റത്തിന് പ്രേരിപ്പിച്ചത്.

അയ്യപ്പ ഭക്തയായ ഒരു സ്ത്രീ പോകുന്നതും അംഗീകരിക്കില്ലെന്ന് പ്രേരണകുമാരി ഉറപ്പിച്ച് പറഞ്ഞു. താന്‍ ദെെവത്തില്‍ വിശ്വസിക്കുന്നുവെങ്കില്‍ ആ ദെെവത്തിന് അടുത്തേക്ക് പോകരുത് എന്നതാണ് ആചാരമെങ്കില്‍ ആ ദെെവത്തെ ആദരിച്ച് താന്‍ പോകില്ല.

കേരളത്തിലെ സ്ത്രീകളെല്ലാം ശബരിമലയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവരാണെന്നാണ് താന്‍ കരുതിയത്. എന്നാല്‍, പോകാന്‍ ഒരുക്കമല്ലെന്ന് പറഞ്ഞ് ആചാരങ്ങളും പാരമ്പര്യങ്ങളും കാത്തുസൂക്ഷിക്കാന്‍ അവര്‍ റോഡില്‍ ഇറങ്ങിയിരിക്കുന്നു. ഹര്‍ജി പിന്‍വലിക്കുന്നതിനെ കുറിച്ച് വരെ താന്‍ ആലോചിച്ചിരുന്നു.

അപ്പോഴേക്കും അന്തിമ വാദത്തിന് വിളിച്ച് കഴിഞ്ഞിരുന്നു. സതിയും ശെെശവ വിവാഹവും ചേലാചര്‍മകര്‍മവും പോലയല്ല ഇത്. അത് നമ്മുടെ സ്വാതന്ത്ര്യത്തെ ബാധിക്കുന്നുണ്ട്. ഇവിടെ ഇത് വിശ്വാസക്കാര്യമാണ്. ഒരു സ്ത്രീ നാപ്കിന്‍ എടുത്ത് അയ്യപ്പന്‍റെ സന്നിധിയില്‍ പോകുന്നത് അംഗീകരിക്കാന്‍ സാധിക്കില്ല.

ആചാരാനുഷ്ഠാനം തന്നെയാണ് വിശ്വാസികള്‍ക്ക് പ്രധാനം. അവ അനുവദിക്കുന്നുണ്ടെങ്കില്‍ മാത്രം സ്ത്രീ പോയാല്‍ മതിയെന്ന് ലക്ഷ്മി വ്യക്തമാക്കി.

ഇവിടെ വിഷയം വിശ്വാസമാണ്, സ്ത്രീകളുടെ തന്നെ വികാരമാണ്. അയ്യപ്പ ഭക്തയായ ഒരു സ്ത്രീ പോകുന്നതും അംഗീകരിക്കില്ലെന്ന് പ്രേരണകുമാരി ഉറപ്പിച്ച് പറഞ്ഞു. താന്‍ ദെെവത്തില്‍ വിശ്വസിക്കുന്നുവെങ്കില്‍ ആ ദെെവത്തിന് അടുത്തേക്ക് പോകരുത് എന്നതാണ് ആചാരമെങ്കില്‍ ആ ദെെവത്തെ ആദരിച്ച് താന്‍ പോകില്ല.

ഹര്‍ജി നല്‍കിയ ലക്ഷ്മി ശാസ്ത്രിയും ഇതേ നിലപാടാണ് ഇപ്പോള്‍ പുലര്‍ത്തുന്നത്. ആചാരാനുഷ്ഠാനം തന്നെയാണ് വിശ്വാസികള്‍ക്ക് പ്രധാനം. അവ അനുവദിക്കുന്നുണ്ടെങ്കില്‍ മാത്രം സ്ത്രീ പോയാല്‍ മതിയെന്ന് ലക്ഷ്മി വ്യക്തമാക്കി.

ഇത് ഒരു നിയമ പോരാട്ടമല്ലെന്നാണ് വിഷയത്തില്‍ സേഥി ഇപ്പോഴും പുലര്‍ത്തുന്ന നിലപാട്. ഏതെങ്കിലും തരത്തില്‍ സാമൂഹിക പരിഷ്കരണം നടക്കണമെന്ന് കരുതുന്ന ഒരാളാണ് താന്‍. സ്ത്രീകളാണ് ഇത്തരം രീതികളില്‍ വിവേചനം അനുഭവിക്കുന്നതെന്നും സേഥി കൂട്ടിച്ചേര്‍ത്തു. 

click me!