'ഈ കണ്ടതൊക്കെ ചെറുത്, വരാനിരിക്കുന്നത് എത്രയോ വലുത്'; ഇന്ത്യയുടെ ബഹിരാകാശ സ്വപ്നങ്ങൾ പങ്കുവെച്ച് ഇസ്രോ ചെയർമാൻ

Published : Sep 22, 2023, 11:22 AM ISTUpdated : Sep 22, 2023, 11:26 AM IST
'ഈ കണ്ടതൊക്കെ ചെറുത്, വരാനിരിക്കുന്നത് എത്രയോ വലുത്'; ഇന്ത്യയുടെ ബഹിരാകാശ സ്വപ്നങ്ങൾ പങ്കുവെച്ച് ഇസ്രോ ചെയർമാൻ

Synopsis

'2047 അമൃത് കാലിൽ ചന്ദ്രയാൻ, ഗഗൻയാൻ പദ്ധതികൾ സംയോജിപ്പച്ച് ബഹിരാകാശത്തേക്കും ചന്ദ്രനിലേക്കും ഭൂമിയിലേക്കുമുള്ള യാത്രക്കായി ഉപയോ​ഗിക്കുക എന്ന ആശയം നടപ്പാകുമായിരിക്കും'.

ബെം​ഗളൂരു: അധികം വൈകാതെ ബഹിരാകാശ നിലയത്തെ ഭ്രമണപഥത്തിലെത്തിക്കുകയും മനുഷ്യനെ ചന്ദ്രനിൽ ഇറക്കുകയുമാണ് ഐഎസ്ആർഒയുടെ ലക്ഷ്യമെന്ന് ചെയർമാൻ എസ് സോമനാഥ്. ഏഷ്യാനെറ്റ് ന്യൂസ് നെറ്റ്‌വർക്ക് എക്‌സിക്യൂട്ടീവ് ചെയർമാൻ രാജേഷ് കൽറക്ക് നടത്തിയ പ്രത്യേക അഭിമുഖത്തിലാണ് ചെയർമാൻ ഇസ്രോയുടെ ഭാവി പദ്ധതികളെക്കുറിച്ച് സംസാരിച്ചത്. ഐഎസ്ആർഒയുടെ യു ആർ റാവു സാറ്റലൈറ്റ് സെന്ററിനുള്ളിൽ ഏഷ്യാനെറ്റ് ന്യൂസ് നെറ്റ്‌വർക്കിന് പ്രത്യേക പരി​ഗണനയും അദ്ദേഹം നൽകി.

ഐഎസ്ആർഒയുടെ പ്രവർത്തനങ്ങൾ നോക്കുകയാണെങ്കിൽ, ആശയവിനിമയ ഉപഗ്രഹങ്ങളുടെ വിക്ഷേപണം, വിദൂര സംവേദന ഉപഗ്രഹങ്ങൾ തുടങ്ങിയവയിൽ ഞങ്ങൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി കാണാം. ദേശീയ ആവശ്യങ്ങളും ചില സയൻസ് മിഷനുകളും നിറവേറ്റാനായിരുന്നു ഇത്തരം പദ്ധതികൾ. എന്നാൽ ചന്ദ്രയാൻ-3 ഞങ്ങൾക്ക് വലിയ ആത്മവിശ്വാസം നൽകിയിരിക്കുകയാണെന്നും അദ്ദേഹം പറ‍ഞ്ഞു.  പര്യവേക്ഷണങ്ങളും ശാസ്ത്രീയ ദൗത്യങ്ങളും തുടരണം. നമ്മുടെ ലക്ഷ്യങ്ങൾ ചന്ദ്രനിൽ ഇറങ്ങുക എന്നതിൽ പരിമിതപ്പെടുത്തുന്നതിനു പകരം ഉയർന്നതാകണം. ചാന്ദ്രദൗത്യം മൂന്നെണ്ണവും മംഗൾയാനും ചെയ്തു. മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കാൻ പോകുന്ന ഹ്യൂമൻ സ്‌പേസ് ഫ്‌ളൈറ്റ് പദ്ധതിയും നിലവിലുണ്ട്. പുനരുപയോഗം സാധ്യതയും പരീക്ഷിക്കും. ഇവയെല്ലാം സംയോജിപ്പിക്കുന്നത് മനുഷ്യൻ ഒരു ദിവസം ചന്ദ്രനിലേക്ക് പോകുമെന്ന സവിശേഷമായ ഒരു ആശയത്തിലേക്കാണെന്നും അദ്ദേഹം വ്യക്തമാക്കി. 

നമ്മൾ എങ്ങനെയാണ് ഒരു ബഹിരാകാശ നിലയം ഭ്രമണപഥത്തിൽ എത്തിക്കുക? എന്തുകൊണ്ടാണ് നമുക്ക് ബഹിരാകാശത്ത് ഡോക്ക് ചെയ്ത് ശക്തമായ ആശയങ്ങൾ സങ്കൽപ്പിക്കാൻ കഴിയാത്തത്? ഈ കാര്യങ്ങളെല്ലാം ആലോചിക്കാൻ ഞങ്ങൾക്കും ആവേശമുണ്ട്. ഇന്ന് നമുക്കുള്ള കഴിവും ഭാവിയിൽ സ്വന്തമാക്കുന്ന കഴിവും ഉപയോഗിച്ച് ബഹിരാകാശ നിലയം ഭ്രമണപഥത്തിലേക്ക് അയക്കാൻ കഴിയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. പ്രദർശനത്തിന് മാത്രമല്ല, പരീക്ഷണങ്ങൾ നടത്തുകയായിരിക്കും നമ്മുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ബഹിരാകാശ ദൗത്യമായ ഗഗൻയാൻ ഉറപ്പായും സംഭവിക്കും. എന്നാൽ അതിനപ്പുറം എന്ത് സംഭവിക്കും. സുസ്ഥിര മനുഷ്യ ബഹിരാകാശ യാത്രാ പദ്ധതി തുടരുമോ, എങ്കിൽ എങ്ങനെ നിലനിർത്തണം, എന്തുകൊണ്ട് നിലനിർത്തണം തുടങ്ങിയവയൊക്കെയാണ് ഞങ്ങൾക്ക് മുന്നിലുള്ള ചോദ്യങ്ങൾ. 2047 അമൃത് കാലിൽ ചന്ദ്രയാൻ, ഗഗൻയാൻ പദ്ധതികൾ സംയോജിപ്പച്ച് ബഹിരാകാശത്തേക്കും ചന്ദ്രനിലേക്കും ഭൂമിയിലേക്കുമുള്ള യാത്രക്കായി ഉപയോ​ഗിക്കുക എന്ന ആശയം നടപ്പാകുമായിരിക്കും.

Read More.... ഇന്ത്യയിൽ വികസിപ്പിച്ച ഉപകരണത്തിൽ നാസയ്ക്ക് അതീവ താൽപര്യം'; കൗതുകകരമായ സംഭവം വിശദീകരിച്ച് ഐഎസ്ആർഒ ചെയർമാൻ

അത് സംഭവിക്കുകയാണെങ്കിൽ മഹത്തായ കാര്യമാണ്. പക്ഷേ ഇതിന് ചന്ദ്രനെക്കുറിച്ചുള്ള തുടർച്ചയായ പര്യവേക്ഷണം ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ചന്ദ്രനിലേക്ക് ഒരു റോബോട്ടിനെ അയക്കാൻ കഴിയുന്ന തലത്തിലേക്ക് ചന്ദ്രയാൻ ദൗത്യത്തെ ഉയർത്തണം. പര്യവേക്ഷണം നടത്തി കുറച്ച് സാമ്പിളുകൾ തിരികെ കൊണ്ടുവരികയാണ് ലക്ഷ്യം. ഏതാനും വർഷങ്ങൾക്കുള്ളിൽ ഇന്ത്യക്കാരൻ തീർച്ചയായും ചന്ദ്രനിൽ ഇറങ്ങുമെന്നും സോമനാഥ് പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

കണ്‍കുളിര്‍ക്കെ കണ്ട് മലയാളികള്‍; അന്താരാഷ്‌ട്ര ബഹിരാകാശ നിലയം കേരളത്തിന് മുകളിലൂടെ കടന്നുപോയി- വീഡിയോ
വീണ്ടും ഒരു റഷ്യ-ഇന്ത്യ റോക്കറ്റ് എൻജിൻ കരാർ, സെമി ക്രയോ എൻജിനുകൾ വാങ്ങാൻ ഐഎസ്ആർഒ