മലയാളികളായ സൂപ്പര്‍ഹീറോകള്‍ മുതല്‍, പരിണാമ നാട്യശാസ്ത്രം വരെ; എഐ ആര്‍ട്ടിലെ വൈറല്‍ താരം അരുണ്‍ നൂറ പറയുന്നു.!

By Web TeamFirst Published Sep 9, 2023, 9:52 AM IST
Highlights

എക്സ് തലവൻ എലോൺ മസ്കിനെയും ബോറിസ് ജോൺസണെയും മൈക്കിൾ ജാക്സണെയുമൊക്കെ സാരി ഉടുപ്പിച്ചതിന് പിന്നിൽ ഈ അരുണാണ്. ഭരത് ഗോപിയെ ഡോൺ വിറ്റോ കോർലെൻ ആക്കിയും മമ്മൂട്ടിയെ മൈക്കിൾ കോർലെനും ശോഭനയെ കെയ് ആഡംസാക്കിയും ചെയ്ത ഗോഡ്ഫാദർ സീരിസും അരുണിന്റെ ബുദ്ധി തന്നെ. എഐ ആർട്ടിന്റെയും അരുണിന്റെയും കൂടുതൽ വിശേഷങ്ങളിലേക്ക് ...

രിണാമ നാട്യശാസ്ത്രത്തെക്കുറിച്ച് വല്ല പിടിയുമുണ്ടോ? വന്ദേ മുകുന്ദ ഹരേ പാട്ടൊക്കെ ആദിമ മനുഷ്യർ പാടിയാൽ എങ്ങനെയിരിക്കുമെന്ന് ആലോചിച്ചിട്ടുണ്ടോ ? അവർ ചുവടുവച്ചാലോ ..... അടിപൊളിയായിരിക്കുമല്ലേ. അത് കാണണമെന്ന് ആഗ്രഹമുള്ളവർ  ഇൻസ്റ്റഗ്രാമിൽ കയറി  എഐ ആർട്ടിസ്റ്റ് അരുൺ നൂറയുടെ അക്കൗണ്ട് തപ്പിയാൽ മതി. എഐ ആർട്ടിന്‍റെ മാജിക്ക് അവിടെ കാണാം. 

അരുൺ ചെയ്യുന്ന ഇമേജുകൾക്ക് പിന്നിൽ എന്തെങ്കിലുമൊരു ചിന്തയും അതിൽ നിന്ന് കാഴ്ചക്കാരന് മനസ്സിലാക്കിയെടുക്കാനാവുന്ന ഒരു കഥയുമുണ്ടാകും. കൊട്ടാരക്കര സ്വദേശിയായ അരുൺ നൂറയുടെ എഐ ആർട്ട് വർക്കുകൾ പരിണാമ നാട്യശാസ്ത്രത്തിൽ മാത്രം ഒതുങ്ങുന്നതല്ല. 

എക്സ് തലവൻ എലോൺ മസ്കിനെയും ബോറിസ് ജോൺസണെയും മൈക്കിൾ ജാക്സണെയുമൊക്കെ സാരി ഉടുപ്പിച്ചതിന് പിന്നിൽ ഈ അരുണാണ്. ഭരത് ഗോപിയെ ഡോൺ വിറ്റോ കോർലെൻ ആക്കിയും മമ്മൂട്ടിയെ മൈക്കിൾ കോർലെനും ശോഭനയെ കെയ് ആഡംസാക്കിയും ചെയ്ത ഗോഡ്ഫാദർ സീരിസും അരുണിന്റെ ബുദ്ധി തന്നെ. എഐ ആർട്ടിന്റെയും അരുണിന്റെയും കൂടുതൽ വിശേഷങ്ങളിലേക്ക് ...

സ്വയം വിമർശനമാണ് താങ്കളുടെ സൃഷ്ടികൾക്ക് പിന്നിലെന്ന് കേട്ടിട്ടുണ്ടല്ലോ ?

സ്വയം വിമർശിക്കുമ്പോൾ ചുറ്റും നടക്കുന്നതിനെ അപ്പാടെ വിഴുങ്ങേണ്ടി വരില്ല. ഞാൻ മെക്കാനിക്കൽ എഞ്ചിനിയറിങ്ങ് പഠിച്ചിറങ്ങുന്നത് 2011 ലാണ്. അതിനു ശേഷമാണ് ഡിജിറ്റലായി ആർട്ട് വർക്കുകൾ ചെയ്യാൻ ശ്രമിക്കുന്നത്. ആ സമയത്ത് ഫോക്കസ് ചെയ്തിരുന്നത് കൂടുതലും സിനിമയിലായിരുന്നു.അവിടെ നിന്നാണ് മറ്റ് ഡിജിറ്റൽ മേഖലകളിലേക്ക് പോകുന്നത്. ആദ്യം ഫോട്ടോ മാനിപ്പുലേഷൻ,സ്റ്റിൽസ് , ഇമേജസ്, ചെറിയ ജിഫ് ആനിമേഷൻ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.അതിനു ശേഷം 2ഡി , 3 ഡി, കോഡ് ഒക്കെ എഴുതി ഇമേജസ് ജനറേറ്റ്  ചെയ്യാൻ തുടങ്ങി. അത്തരം പൊരുത്തക്കേടുകൾ, ഒന്നിൽ ഉറച്ചു നിൽക്കാത്ത രീതി, ഉപയോഗിക്കുന്ന ഫിലോസഫിക്കൽ സ്റ്റാൻഡും ഐഡിയകളും  ഒക്കെ വിമർശനത്തിന് വിധേയമാക്കാറുണ്ട്. 

നമ്മളൊക്കെ മാറുന്ന മനുഷ്യരല്ലേ. അപ്പോൾ ശരി എന്ന് പറയുന്നതിനെ തെറ്റ് എന്ന് കൂടി മനസിലാക്കുക രസകരമായിരിക്കും. കുറച്ചു കൂടി വ്യക്തമായി പറഞ്ഞാൽ ഒരു ഐഡിയോളജിയിലെ എല്ലാം നമുക്ക് അതേപടി സ്വീകരിക്കാനാകില്ല.  എല്ലാത്തിനും അതിന്റെ നല്ലതും ചീത്തയുമായ വശങ്ങളുണ്ടാകും. ഇതെന്റെ വ്യക്തിപരമായ അഭിപ്രായമാണ്. ഒന്നും വിമർശിക്കാൻ വേണ്ടി വിമർശിക്കുന്നതല്ല. ചുറ്റും നടക്കുന്ന കാര്യങ്ങൾ എന്തായാലും നമ്മെ സ്വാധീനിക്കും.അത്തരം സാഹചര്യങ്ങളിൽ സ്വയം വിമർശിക്കുമ്പോൾ ചുറ്റും നടക്കുന്നതിനെ അപ്പാടെ വിഴുങ്ങാതെ ഒന്നിനെ കേന്ദ്രീകരിച്ച് എന്തെങ്കിലും ചെയ്യാനായേക്കും എന്ന തോന്നൽ.

ചിത്രങ്ങളിലൂടെ എപ്പോഴെങ്കിലും വ്യക്തിപരമായ രാഷ്ട്രീയം പറയാൻ ശ്രമിച്ചിട്ടുണ്ടോ ?

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by moodupani (@arun.nura)

രാഷ്ട്രീയപരമായ ചായ്വുകളെയും എതിർപ്പുകളെയും വിമർശനാത്മകമായാണ് നാമെല്ലാവരും നോക്കി കാണുന്നത്.എനിക്ക് പ്രത്യേക രാഷ്ട്രീയമൊന്നുമില്ല ഇമേജ് ജനറേഷനാണ് എന്റെ മേഖല. താല്പര്യമുള്ള മേഖലയിലേക്ക് ഞാൻ ഫോക്കസ് ചെയ്യുന്നു, അത്ര മാത്രം. പിന്നെ ഈ സമൂഹത്തിൽ വികാരങ്ങൾ വ്രണപ്പെടാൻ എളുപ്പമാണ്, പ്രത്യേകിച്ച് മതപരമായ കാര്യങ്ങളിൽ. മെക്കാനിക്കൽ എഞ്ചിനിയറിങ്ങിന് ശേഷം ആന്ത്രോപോളജിയാണ് ഞാൻ പഠിച്ചത്. ആ സമയത്താണ് മതം, ബിബംങ്ങൾ,  മിത്ത്, ട്രെബൽ ആർട്ട് അതിനോട് ഒക്കെ ഇഷ്ടങ്ങൾ കൂടുന്നതും. എന്നെ സംബന്ധിച്ചിടത്തോളം ആകർഷിച്ചിട്ടുള്ള മനുഷ്യനാണ് രമണ മഹർഷി. അദ്ദേഹത്തെ കുറിച്ച് ചെയ്ത വർക്കിലാണ് വികാരം വ്രണപ്പെട്ടു എന്ന പേരിൽ ഏറ്റവും കൂടുതൽ പ്രതികരണങ്ങൾ ലഭിച്ചത്.

ഇതിൽ നിന്ന് എനിക്ക് വ്യക്തമായത് ഒരാളെ കണ്ടുപരിചയിച്ചതിൽ നിന്ന് വ്യത്യസ്തമായി മറ്റൊന്നിലേക്ക് ചേർത്തുവെയ്ക്കുന്നതാണ് മിക്കപ്പോഴും പ്രശ്നമാകുന്നതെന്നാണ്. ആളുകൾ സ്ഥിരമായ ഒന്നിൽ നിന്നാണ് ചിന്തിക്കുന്നത്. അതൊരു ആദർശമോ, മേഖലയോ , വിശ്വാസമോ എന്തുമാകാം. അതിൽ നിന്ന് മാറി ചിന്തിക്കാനോ, പ്രവർത്തിക്കാനോ കഴി‍ഞ്ഞാൽ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് തോന്നുന്നില്ല. ഹ്യൂമൻ സെൻട്രിക്കായി നിന്ന് കഴിഞ്ഞാൽ പലതിനെയും സ്വീകരിക്കാനും ഒഴിവാക്കാനുമുള്ള കാരണങ്ങൾ അതുതന്നെ തരും. ഞാനങ്ങനെയാണ് കാണുന്നത്. ഏതൊരാളുടെയും രാഷ്ട്രീയ നിലപാടുകൾ ചിത്രങ്ങളുമായി കണക്ടഡായിരിക്കും. പ്രത്യേക പാർട്ടിയുടെ വക്താവ്, അനുഭാവി എന്ന രീതിയിൽ ഇതുവരെ ചിത്രങ്ങൾ ചെയ്തിട്ടില്ല. പക്ഷേ ഒരു ചിത്രം മുന്നിൽ വരുമ്പോൾ അതെങ്ങനെയാണ് മറ്റുള്ളവരെ സ്വാധിനിക്കുന്നത്, അതിന്റെ സാധ്യതകളെന്തൊക്കെയാണ് , അതെങ്ങനെ പ്രചരിപ്പിക്കാം എന്നൊക്കെ ചിന്തിക്കാറുണ്ട്. എല്ലാ ചിത്രങ്ങൾക്കും വിഷ്വലിനും ഒരുപാട് സാധ്യതകളുണ്ട്.

ഇതുവരെ കണ്ട് പരിചയിച്ച മുഖത്തിൽ നിന്ന് വ്യത്യസ്തമായി ആളുകളിലേക്ക് പെട്ടെന്ന് കടന്നു ചെല്ലാൻ കഴിയുന്ന രീതിയിൽ എഐ ആർട്ടിനെ ഉപയോഗിക്കുന്നതെങ്ങനെയാണ് ?

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by moodupani (@arun.nura)

ഒരാളിലേക്ക് ഇറങ്ങിചെല്ലാൻ കഴിവുള്ളവയാണ് ചിത്രങ്ങൾ. അതിന്റെ അർഥം പോപ്പുലറൈസ് ആകുക എന്ന് കൂടിയാണ്. സാഡ് സൂപ്പർ ഹീറോസ് വരുന്നതിന് മുമ്പ് പല തരത്തിലുള്ള എഐ മോ‍ഡൽസ് സോഫ്റ്റ്‍വെയറുകൾ വന്നിട്ടുണ്ട്.  ഗാൻ എന്ന് പറയുന്ന ജനറേറ്റീവ് അഡ്വെവേഴ്സിയൽ നെറ്റ്‍വർക്ക് ഒക്കെ അതിനുദാഹരണമാണ്. മിഡ്ജേണി ഒക്കെ വന്നതോടെയാണ് എഐ ആർട്ട് ഒന്നു കൂടി ആളുകൾ ഉപയോഗിച്ചു തുടങ്ങിയത്. 1950 മുതലാണ് അലന് ടൂറിങ്ങുമൊക്കെയായി എഐയുടെ യാത്ര ശരിക്കും തുടങ്ങുന്നത്. കാലം കഴിയുന്തോറും അപ്ഡേറ്റഡായി അപ്ഡേറ്റഡായി അവ ഇന്ന് കാണുന്ന അവസ്ഥയിലെത്തിയിരിക്കുന്നു.

പിന്നെ ഹ്യൂമൺ സെൻട്രിക്കായതിനെ നമുക്ക് ഒരു ഗ്രൗണ്ടിൽ പ്ലേസ് ചെയ്യാനാകും. അവയെ കേന്ദ്രീകരിച്ച് പോർട്രറെയിറ്റും പെയിന്റിങ്ങും ഡിജിറ്റൽ പെയിന്റിങ്ങും എഐ ആർട്ടും ചെയ്യാനാകും.സമയം കഴിയുന്തോറും സ്റ്റൈലുകൾ മാറുമെന്ന വ്യത്യാസമേയുള്ളൂ. ഇവ തമ്മിലുള്ള വ്യത്യാസം എന്തെന്ന് ചോദിച്ചാൽ ഫോട്ടോഷോപ്പിൽ നിന്ന് എഐയിലേക്ക് വരുമ്പോൾ ഒന്നു കൂടി റിയലിസ്റ്റിക്കായി വൗ ഫാക്ടർ ഉണ്ടാകുന്നുവെന്ന് പറയാം. നമുക്ക് അറിയാവുന്ന ഒരാളെ എങ്ങനെ മറ്റൊരു രീതിയിലേക്ക് മാറ്റുന്നു എന്നതാണ് എഐയിലെ വർക്ക്. അത് ഓരോ പ്രോഗ്രാമിലും വ്യത്യസ്തമായാണ് അവതരിപ്പിച്ചിരിക്കുന്നത്. മിഡ്ജേണി മോഡിൽ ടൈപ്പ് ചെയ്ത് ഒരു ഇമേജ് ചോദിച്ചാൽ അത് തരും. നമ്മൾ ശീലിപ്പിക്കുന്ന രീതിയാണത് പാലിക്കുക. അതിനെ ഏത് കാണിച്ചാണോ ശീലിപ്പിക്കുന്നത് അതാണ് തരിക. ഒരു ഇമേജും ടെക്സ്റ്റും കൊടുത്താണ് അതിനെയും ലേൺ ചെയ്യിക്കുന്നത്. ടെക്സ്ച്വൽ എംബഡിങ് ഉപയോഗിച്ചാണ് ഗോഡ്ഫാദർ സീരിസ് ചെയ്തിരിക്കുന്നത്. സ്റ്റൈബിൽ ഡിഫ്യൂഷനിങ് പ്രോഗ്രാമാണെങ്കിൽ നേരത്തെ ട്രെയിൻ ചെയ്തു വെച്ചത് അനുസരിച്ചാണ് പ്രവർത്തിക്കുക.

ഇമോഷൻസ് പ്രാധാന്യം നല്കിയാണല്ലോ ബാറ്റ്മാനെയൊക്കെ അവതരിപ്പിച്ചിരിക്കുന്നത്?

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by moodupani (@arun.nura)

 സൂപ്പർ ഹീറോസ് ഇന്ത്യയിലെ എവിടെയെങ്കിലും നില്ക്കുന്നു എന്നൊരു ഐഡിയയാണ് ഉണ്ടായിരുന്നത്. ആലിസ് ഇൻ വണ്ടർലാൻഡിലെ ആലീസ് പല സ്ഥലത്ത് നില്ക്കുന്ന ചിത്രങ്ങൾ നേരത്തെ ഫോട്ടോഷോപ്പ് ചെയ്തിട്ടുണ്ടായിരുന്നു. ഇപ്പോൾ ബാറ്റ്മാനെ ഉപയോഗിച്ച് ചെയ്തു. വർക്ക്  ചെയ്തുകൊണ്ടിരുന്നപ്പോൾ ആലീസിന് പകരം ബാറ്റ്മാൻ ഇവിടെയൊക്കെ എത്തിയാൽ എങ്ങനെയിരിക്കും എന്ന് അറിയാൻ  ഒരാഗ്രഹം.പ്ലാൻ ചെയ്ത് ചെയ്തതല്ല. ചെയ്തുവന്നപ്പോൾ  ബാറ്റ്മാന്റെ മുഖം സങ്കടം നിറഞ്ഞ ഭാവത്തിലാണ് ലഭിച്ചത്.  അപ്പോൾ പിന്നെ ആ ട്രാക്കിൽ എല്ലാം പോകട്ടെയെന്ന് കരുതി.

 എഐ ഒരേ സമയം അംഗീകരിക്കപ്പെടുകയും വിമർശിക്കപ്പെടുകയും ചെയ്യുന്നുണ്ടല്ലോ ?

 എല്ലാ കണ്ടുപിടിത്തങ്ങളോടുമുള്ള നമ്മുടെ സമീപനം അങ്ങനെ തന്നെയാണല്ലോ. പേടിച്ചാകും ആദ്യം ഉപയോഗിക്കുക, പിന്നെ അത് ശീലമാകും. കമ്പ്യൂട്ടർ വന്നപ്പോഴും, ടെലഫോൺ വന്നപ്പോഴും, ക്യാമറ വന്നപ്പോഴുമൊക്കെ അങ്ങനെ തന്നെയായിരുന്നു. ആദ്യകാലത്ത് സിനിമകൾ വന്നപ്പോൾ  പോലും പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഓരോ രീതിയിൽ മാറ്റങ്ങൾ ഉണ്ടാകുമ്പോഴും എതിർപ്പുകൾ ഉണ്ടാകുക സ്വഭാവികമാണ്. മുന്നിലെത്തുന്ന വിവരങ്ങൾ അനുസരിച്ച് ആവശ്യമില്ലാതെ പേടിക്കുകയാണ് നാം. പേടിച്ചില്ലെങ്കിൽ എന്തോ പ്രശ്നമുണ്ട് എന്ന പോലെയാണ് പലരുടെയും ഭാവം. എഐയിലെ രസകരമായ വസ്തുതയെന്തെന്നാൽ ഉപയോഗിക്കുന്നവർ തന്നെ അതിനെ ഡിഗ്രേഡ് ചെയ്യുന്നുണ്ട് എന്നതാണ്. എന്നെ സംബന്ധിച്ച് എഐ വളരെ ആകർഷകമായ ഒന്നാണ്. ഈ ഡിജിറ്റൽ യുഗത്തിൽ അനാവശ്യ ഭയത്തിന്റെ ആവശ്യമുണ്ടെന്നും തോന്നുന്നില്ല.

എഐയുടെ വരവ് ആർട്ടിസ്റ്റുകളെ ബാധിക്കുമെന്ന് കരുതുന്നുണ്ടോ ?

 ആർട്ടിസ്റ്റുകളെ എഐ ബാധിക്കുമോ എന്ന് ചോദിച്ചാൽ , ചരിത്രം പരിശോധിച്ചാൽ മനസിലാകും എല്ലാ മാറ്റങ്ങളും പോസിറ്റിവായും നെഗറ്റിവായും നമ്മെ ബാധിച്ചിട്ടുണ്ട്. അച്ചരേക്കർ, ദിവാകർ കർക്കറെ , മീരാ പ്രഭു, ഗോപാൽ കാംബ്ലളെ തുടങ്ങിയ ഡിസൈനേഴ്സിനെ വരെ മാറ്റങ്ങൾ ബാധിച്ചിട്ടുണ്ട്. ഫോട്ടോഷോപ്പ് വന്ന സമയത്ത് അതിലേക്ക് ഷിഫ്റ്റ് ചെയ്യാനാകാതെ ചുവരെഴുത്തിലേക്ക് തിരിച്ചു പോയവരുണ്ട്. എഐയെ സംബന്ധിച്ച് എങ്ങനെയത് ആളുകള് ഉപയോഗിക്കുന്നു എന്നത് അനുസരിച്ചാകും ബാക്കിയെല്ലാം. എല്ലാത്തിനും അതിന്റെതായ ഒരു  ഭംഗിയുണ്ടല്ലോ....  

ബുദ്ധനെ ഉഗ്രഭീതി നിറഞ്ഞ രൂപത്തിൽ സൃഷ്ടിക്കണം എന്ന ആശയത്തിന് പിന്നിൽ ?

 ബുദ്ധനെയല്ല  സൃഷ്ടിക്കുന്നത് ശരിക്കും. ബുദ്ധനല്ല, ബോധി ധർമ്മൻ എന്ന സങ്കൽപ്പമാണത്. എല്ലാത്തിനും ബോധി സത്വം എന്നൊരു സങ്കൽപ്പം നിലനിൽക്കുന്നുണ്ട്. ഞാൻ മനസിലാക്കിയിടത്തോളം ബോധി സത്വൻ കഴിഞ്ഞാണ് ബുദ്ധൻ എന്ന സങ്കൽപ്പം വരുന്നത്. ബോധി ധർമൻ വളരെ അറിവുള്ള ഒരാളാണ്. അദ്ദേഹത്തെ കണ്ടാൽ ഭയം തോന്നുമായിരുന്നുവെന്നാണ് വായിച്ചിട്ടുള്ളത്. പക്ഷേ അത്രത്തോളം കരുണയുള്ള മനുഷ്യനുമായിരുന്നുവത്ര. പിന്നെ ചിത്രങ്ങളല്ലെ, കാഴ്ചപ്പാടിനനുസരിച്ച് എന്തും നമുക്ക് ആരോപിക്കാമല്ലോ.

‌മെറ്റ ഏറ്റവും പരിഗണന നല്‍കുന്ന സ്ഥലം ഇന്ത്യ; 'റീലുകളുടെ' ഏറ്റവും വലിയ വിപണി

യൂട്യൂബ് വീഡിയോകളില്‍ തിളങ്ങി, വിവാഹത്തിന്‍റെ പേരില്‍ സൈബര്‍ ആക്രമണം; ഒടുവില്‍ പണം തട്ടിയ കേസില്‍ അറസ്റ്റില്‍
 

click me!