നിറവയറിൽ അർജുനൊപ്പം നൃത്തം ചെയ്‍ത് സൗഭാഗ്യ: വീഡിയോ

Published : Nov 26, 2021, 06:18 PM IST
നിറവയറിൽ അർജുനൊപ്പം നൃത്തം ചെയ്‍ത്  സൗഭാഗ്യ: വീഡിയോ

Synopsis

'സന്തോഷത്തിന്‍റെ 36 ആഴ്ചകൾ പിന്നിട്ടിരിക്കുന്നു, ട്രെൻഡിനൊപ്പം' എന്ന ക്യാപ്ഷനോടെയാണ് സൗഭാഗ്യ വീഡിയോ പങ്കുവച്ചിരിക്കുന്നത്

സോഷ്യൽ മീഡിയയിലെ താരദമ്പതികളാണ് സൗഭാഗ്യ വെങ്കിടേഷും (Saubhagya Venkatesh) അർജുൻ സോമശേഖറും (Arjun Somasekhar). സോഷ്യൽ മീഡിയയിലൂടെ ആണ് വളർച്ചയെങ്കിലും ടെലിവിഷൻ ഷോകളിലും മറ്റുമായി സജീവമാണ് ഇരുവരും. നടി താര കല്യാണിന്‍റെ മകള്‍ കൂടിയായ സൗഭാഗ്യ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. ഏഴാം മാസം നടക്കുന്ന വളകാപ്പ് ചടങ്ങിന്‍റെ വിശേഷങ്ങള്‍ സൗഭാഗ്യ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ നിറവയറിൽ അർജുനൊപ്പം നൃത്തം ചെയ്യുന്ന സൌഭാഗ്യയുടെ വീഡിയോ ശ്രദ്ധ നേടുകയാണ്. 

'സന്തോഷത്തിന്‍റെ 36 ആഴ്ചകൾ പിന്നിട്ടിരിക്കുന്നു, ട്രെൻഡിനൊപ്പം' എന്നാ  ക്യാപ്ഷനോടെയാണ് സൗഭാഗ്യ  വീഡിയോ പങ്കുവച്ചിരിക്കുന്നത്. നേരത്തെ ഗർഭകാലത്തിന്‍റെ തുടക്കത്തിലും സൌഭാഗ്യ നൃത്താഭ്യാസങ്ങളുമായി എത്തിയിരുന്നു. എങ്കിലും ഗർഭകാലം അത്ര എളുപ്പമല്ലെന്നായിരുന്നു താരം അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. സിനിമയൊക്കെ പോലെ അത്ര എളുപ്പമല്ല, തലവേദനകളും മറ്റ് വേദനകളും, അസ്വസ്ഥതയുമൊക്കെയാണ്  ഈ കാലം- സൌഭാഗ്യ കൂട്ടിച്ചേർത്തു. മുഴുവൻ എനർജിയിൽ കാണുന്നയാൾ പെട്ടെന്ന് കാലിൽ നീരൊക്കെയായി ഇരിക്കുന്നത് കാണുമ്പോൾ ബുദ്ധിമുട്ടാണെന്നായിരുന്നു അർജുൻ പറഞ്ഞത്.

ടെലിവിഷൻ സീരിയലുകളിലൊന്നും സജീവമല്ലാതിരുന്ന സൗഭാഗ്യ പക്ഷെ, ടെലിവിഷൻ ആരാധകർക്ക് സുപരിചിതയാണ്. നടി താരാ കല്യാണിന്‍റെ മകൾ എന്നാണ് ആദ്യം പ്രേക്ഷകർ അറിഞ്ഞതെങ്കിൽ, പിൽക്കാലത്ത് മികച്ച ഒരു ഡാൻസറായി സ്വന്തമായി പേരെടുത്തു സൗഭാഗ്യ. സോഷ്യൽ മീഡിയ പ്രകടനങ്ങളിലൂടെ പിന്നീട് ടെലിവിഷനിലെ സജീവ സാന്നിധ്യമായി.  കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു സൗഭാഗ്യയും അർജുൻ സോമശേഖറും തമ്മിലുള്ള വിവാഹം. പ്രണയ വിവാഹമായിരുന്നു. നർത്തകനായ അർജുൻ ഒരു ടെലിവിഷൻ പരമ്പരയിലും വേഷമിട്ടിട്ടുണ്ട്. ചക്കപ്പഴം എന്ന ഹാസ്യ പരമ്പരയിലൂടെയാണ് അർജുൻ ശ്രദ്ധ നേടിയത്. 

PREV
Read more Articles on
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍