കോമണ്‍വെല്‍ത്ത് ഗെയിംസ്; ഇന്ത്യക്ക് ആറാം സ്വര്‍ണം

By Web DeskFirst Published Apr 8, 2018, 8:13 AM IST
Highlights
  • കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ആറാം സ്വര്‍ണം
  • ചരിത്രമെഴുതി മനു ഭേകര്‍
  • ഷൂട്ടിംഗില്‍ സ്വര്‍ണവും വെള്ളിയും ഇന്ത്യക്ക്
  • വെള്ളിമെഡല്‍ ഇന്ത്യയുടെ തന്നെ ഹീന സിധുവിന്

ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് ആറാം സ്വര്‍ണം. ചരിത്രമെഴുതി മനു ഭേകര്‍. ഷൂട്ടിംഗില്‍ പതിനാറുകാരി മനു ഭേകറിന് സ്വര്‍ണം. ഷൂട്ടിംഗിലെ 10 മീറ്റര്‍ എയര്‍ പിസ്റ്റളിലാണ് നേട്ടം. വെള്ളി ഇന്ത്യയുടെ തന്നെ ഹീന സിധു നേടി. 

ഇതോടെ ഗെയിംസില്‍ ഇന്ത്യ നേടിയ ആകെ മെഡലുകളുടെ എണ്ണം ഒമ്പതായി. ഭാരോദ്വഹനത്തില്‍ വനിതകളുടെ 69 കിലോ വിഭാഗത്തില്‍ പൂനം യാദവ് ഇന്ത്യക്ക് വേണ്ടി അഞ്ചാം സ്വര്‍ണം നേടി.  ഭാരോദ്വഹനത്തില്‍ നിന്നായിരുന്നു ഇന്ത്യയുടെ അഞ്ചാം സ്വര്‍ണ നേട്ടം .

ഗ്ലാസ്ഗോ ഗെയിംസിലെ വെങ്കലമെഡല്‍ നേട്ടം ഗോള്‍ഡ് കോസ്റ്റില്‍ മെച്ചപ്പെടുത്തുകയായിരുന്നു പൂനം.  സ്നാച്ചില്‍ 100 കിലോയും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 122 കിലോയും ഉയര്‍ത്തിയാണ് പൂനം യാദവിന്‍റെ വിജയം. നിലവില്‍ ആറ് സ്വര്‍ണവും രണ്ട് വെള്ളിയും ഒരു വെങ്കലവുമായി പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. 22 സ്വര്‍ണവും 17 വെള്ളിയും 20 വെങ്കലവുമടക്കം 59 മെഡലുമായി ഓസ്‌ട്രേലിയയാണ് ഒന്നാം സ്ഥാനത്ത്. 14 സ്വര്‍ണവും 14 വെള്ളിയും 6 വെങ്കലവും നേടിയ ഇംഗ്ലഡ് രണ്ടാം സ്ഥനത്തും 5 സ്വര്‍ണവും 17 വെള്ളിയും 6 വെങ്കലവും നേടിയ കാനഡ നാലാം സ്ഥാനത്തുമാണ്.


 

click me!