സയ്ദ് അബ്ദുല്‍ റഹീമിന്റെ ജീവിതം വെള്ളിത്തിരയിലേക്ക്

By Web DeskFirst Published Jul 18, 2018, 1:01 PM IST
Highlights
  • ഇന്ത്യന്‍ ഫുട്‌ബോളിന്റെ സുവര്‍കാലം കൂടിയായിരിക്കും ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക.

മുംബൈ: ഇന്ത്യന്‍ ഫുട്‌ബോളിലെ ഇതിഹാസ പരിശീലകന്‍ സയ്ദ് അബ്ദുല്‍ റഹീമിന്റെ ജീവിതം സിനിമ ആവുന്നു. ഇന്ത്യന്‍ ഫുട്‌ബോളിന്റെ സുവര്‍കാലം കൂടിയായിരിക്കും ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക. അജയ് ദേവ്ഗണ്‍ ആണ് റഹീം ആയി അഭിനയിക്കുക. സീ സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അമിത് ശര്‍മ്മ. 

ഇന്ത്യയുടെ എക്കാലത്തേയും മികച്ച പരിശീലകനായ റഹീമിന് കീഴില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം 1951, 1962 ഏഷ്യന്‍ ഗെയിംസുകളില്‍ സ്വര്‍ണം നേടി. 1956ലെ മെല്‍ബണ്‍ ഒളിംപിക്‌സില്‍ സെമിഫൈനലില്‍ കടന്ന് ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഏഷ്യന്‍ ടീമുമായി. റഹീമിന്റെ ജീവിതം സിനിമയാവുമ്പോള്‍ ഇന്ത്യന്‍ ഫുട്‌ബോളിലെ അവിസ്മരണീയ താരങ്ങളായ ചുനി ഗോസ്വാമി, പി കെ ബാനര്‍ജി, ബലറാം, ജെര്‍ണെയ്ല്‍ സിംഗ് മേവാലല്‍ തുടങ്ങിയവരെക്കുറിച്ചും പുതുതലമുറയിലേക്ക് എത്തും.

മിക്കവര്‍ക്കും അറിയില്ല ഇന്ത്യയുടെ സന്പന്ന ഫുട്‌ബോള്‍ പൈതൃകത്തെക്കുറിച്ച്. കാലില്‍ ഇന്ദ്രജാലം ഒളിപ്പിച്ച കളിക്കാരും തന്ത്രശാലികളായ പരിശീലകരും നിറഞ്ഞ്  തുളുമ്പുന്ന ഗാലറികളുമുള്ള കാലം ഇന്ത്യക്കും ഉണ്ടായിരുന്നു. ഈ സുവര്‍ണകാലം ഇതിഹാസ പരിശീലകന്‍ സയദ് അബ്ദുല്‍ റഹീമിന്റെ ജീവിതത്തിലൂടെയാണ് വെള്ളിത്തിരയില്‍ എത്തുന്നത്.
 

click me!