Latest Videos

സചിനും ലക്ഷ്മണിനും ബിസിസിഐ നോട്ടീസ്

By Web TeamFirst Published Apr 24, 2019, 10:36 PM IST
Highlights

ഒരേസമയം ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റിയിലും ഐപിഎല്‍ ടീമുകളിലും പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച് വിശദീകരണം തേടിയാണ് നോട്ടീസ് നല്‍കിയത്.

മുംബൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ സചിന്‍ ടെണ്ടുല്‍ക്കര്‍, വിവിഎസ് ലക്ഷ്മണ്‍ എന്നിവര്‍ക്ക് ബിസിസിഐ ഓംബുഡ്സ്മാനും എത്തിക്സ് ഓഫിസറുമായ ഡികെ ജെയിന്‍ നോട്ടീസ് അയച്ചു. ഒരേസമയം ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റിയും ഐപിഎല്‍ ടീമുകളിലും ചുമതലകള്‍ വഹിക്കുന്നത് സംബന്ധിച്ച് വിശദീകരണം തേടിയാണ് നോട്ടീസ് നല്‍കിയത്.

സചിനും ഐപിഎല്‍ ടീം മുംബൈ ഇന്ത്യന്‍സ് മെന്‍ററും ലക്ഷ്മണ്‍ ഹൈദരാബാദ് സണ്‍റൈസേഴ്സ് ടീം മെന്‍ററുമാണ്. നേരത്തെ മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിക്കും നോട്ടീസ് നല്‍കിയിരുന്നു. ഈ മാസം 28നകം മറുപടി നല്‍കണമെന്നാണ് ഇരുവരോടും ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനെ തെരഞ്ഞെടുക്കുന്നതിനടക്കം ഉപദേശം നല്‍കുന്ന സമിതിയാണ് ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റി. ബിസിസിഐയുടെ ചട്ടപ്രകാരം രണ്ടിടങ്ങളില്‍ പദവി വഹിക്കുന്നതിന് സാങ്കേതിക തടസ്സങ്ങളുണ്ട്.

click me!