ബ്രസീലിയന്‍ സ്‌ട്രൈക്കര്‍ നെയ്മർ പുതിയ വിവാദത്തിൽ

By Web DeskFirst Published Jul 27, 2018, 9:48 AM IST
Highlights
  • മുന്‍ താരങ്ങളടക്കം നെയ്‌മര്‍ക്കെതിരെ രംഗത്ത്

സാവോപോള: ബ്രസീലിയൻ സൂപ്പര്‍ താരം നെയ്മർ പുതിയ വിവാദത്തിൽ. മത്സരത്തിനിടെ എതിർതാരത്തോട് മോശമായി പെരുമാറിയതാണ് നെയ്മറെ കുടുക്കിയത്. ലോകകപ്പ് കഴിഞ്ഞ് ബ്രസീലിൽ ഉള്ള നെയ്മർ ഫൈവ്സ് മത്സരത്തിനിടെ എതിർതാരത്തെ ഫൗൾചെയ്തതാണിപ്പോൾ പുതിയവിവാദം.

തന്‍റെ കാലിൽനിന്ന് പന്ത് തട്ടിയെടുത്തപ്പോൾ നെയ്മർ നിയന്ത്രണം വിടുകയായിരുന്നു. വീഡിയോ പുറത്തായതോടെ മുൻതാരങ്ങളടക്കം
നെയ്മർക്കെതിരെ വിമർശനവുമായി രംഗത്തെത്തി. ലോകകപ്പിനിടെ കൂടുതൽ വിമർശനം ഏറ്റുവാങ്ങിയതാരമായിരുന്നു നെയ്മർ. പരുക്ക് അഭിനയിക്കലായിരുന്നു കാരണം.

click me!