ദക്ഷിണാഫ്രിക്കന്‍ വനിതാതാരം കാസ്റ്റര്‍ സെമന്യ പുരുഷനെന്ന് അത്‌ലറ്റിക് ഫെഡറേഷന്‍

By Web TeamFirst Published Jun 21, 2019, 9:28 AM IST
Highlights

പുരുഷഹോര്‍മോണ്‍ അളവ് സാധാരണയിലും കൂടുതലുള്ള വനിതാ താരങ്ങളെ 1500, 800, 400 മീറ്റര്‍ മത്സരങ്ങളില്‍ വിലക്കുന്നതിനെതിരെയായിരുന്നു സെമന്യയുടെ നിയമയുദ്ധം. 

സൂറിക്ക്: ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം കാസ്റ്റര്‍ സെമന്യയ്ക്കെതിരെ അന്താരാഷ്ട്ര  അത്‌ലറ്റിക് ഫെഡറേഷന്‍. സെമന്യ സ്ത്രൈണലക്ഷണങ്ങളുള്ള പുരുഷനാണെന്നാണ് അന്താരാഷ്ട്ര  അത്‌ലറ്റിക് ഫെഡറേഷന്‍.  അത്‌ലറ്റിക് ഫെഡറേഷന്‍, അന്താരാഷ്ട്ര കായിക തര്‍ക്കപരിഹാര കോടതിയെ അറിയിച്ചതാണ് ഇക്കാര്യം.

ഈ വിഷയത്തില്‍ നിയമയുദ്ധം നടത്തുന്നയാളാണ് സെമന്യ. പുരുഷഹോര്‍മോണ്‍ അളവ് സാധാരണയിലും കൂടുതലുള്ള വനിതാ താരങ്ങളെ 1500, 800, 400 മീറ്റര്‍ മത്സരങ്ങളില്‍ വിലക്കുന്നതിനെതിരെയായിരുന്നു സെമന്യയുടെ നിയമയുദ്ധം. ഫെബ്രുവരിയില്‍ നടന്ന വിചാരണ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നത്. സെമന്യയുടെ അപ്പീല്‍ നേരത്തെ കോടതി തള്ളിയിരുന്നു.  2016 ലോകകപ്പില്‍ വനിതാ വിഭാഗം 800 മീറ്ററില്‍ സ്വര്‍ണം നേടിയ താരമാണ് കാസ്റ്റര്‍ സെമന്യ. 

click me!