'പന്ത് ചുരണ്ടല്‍' വിവാദം: മാപ്പ് പറഞ്ഞ് വാര്‍ണര്‍

By Web DeskFirst Published Mar 29, 2018, 10:58 AM IST
Highlights
  • പന്ത് ചുരണ്ടല്‍ വിവാദം
  • മാപ്പ് പറഞ്ഞ് ഡേവിഡ് വാര്‍ണര്‍

പന്ത് ചുരണ്ടല്‍ വിവാദത്തില്‍ മാപ്പ് പറഞ്ഞ് ഓസ്ട്രേലിയന്‍ മുന്‍ വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍. തെറ്റ് ചെയ്തതിന് മാപ്പ് പറയുന്നുവെന്നും ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നും ഡേവിഡ് വാര്‍ണര്‍ ട്വീറ്റ് ചെയ്തു.

താന്‍ ആണ് പന്ത് ചുരണ്ടല്‍ വിവാദത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും കായികരംഗത്തുള്ളവരും പ്രത്യേകിച്ച് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ആരാധകരും തന്നോട് ക്ഷമിക്കണമെന്നും വാര്‍ണര്‍ ട്വിറ്ററില്‍ കുറിച്ചു. മുന്‍ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തിനേയും ഡേവിഡ് വാര്‍ണറേയും ക്രിക്കറ്റ് ഓസ്‌ട്രേലിയ ഒരു വര്‍ഷത്തേക്ക് കളിയില്‍ നിന്ന് വിലക്കിയതിനു പിന്നാലെയാണ് വാര്‍ണറിന്‍റെ ക്ഷമാപണം. 

pic.twitter.com/BaB8vsSvif

— David Warner (@davidwarner31)

അതേമസമയം, ഒാസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്‍റെ മുഖ്യ സ്പോണ്‍സറായ മഗല്ലെന്‍ സ്പോണ്‍സര്‍ഷിപ്പില്‍ നിന്ന് പിന്മാറി. മൂന്ന് വര്‍ഷത്തെ കരാര്‍ ശേഷിക്കെയാണ് മഗല്ലന്‍റെ പിന്മാറ്റം.


 

click me!