അവര്‍ക്ക് പിന്നില്‍ നാലാമതായി ധോണി... റെക്കോഡുകള്‍ വേറെയും

By Web DeskFirst Published Jul 15, 2018, 12:51 AM IST
Highlights
  • സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ് എന്നിവരാണ് ഇന്ത്യന്‍ ക്രിക്കറ്റില്‍ 10000 റണ്‍സ് തികച്ച മറ്റു ബാറ്റ്‌സ്മാന്മാര്‍.

ലണ്ടന്‍: ഏകദിന ക്രിക്കറ്റില്‍ 10000 റണ്‍സ് പൂര്‍ത്തിയാക്കുന്ന നാലാമത്തെ ഇന്ത്യന്‍ താരമായി എം.എസ് ധോണി. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ് എന്നിവരാണ് ഇന്ത്യന്‍ ക്രിക്കറ്റില്‍ 10000 റണ്‍സ് തികച്ച മറ്റു ബാറ്റ്‌സ്മാന്മാര്‍. ഇംഗ്ലണ്ടിനെതിരെ രണ്ടാംഏകദിനത്തില്‍ തന്റെ 33 റണ്‍സ് നേടിയപ്പോഴാണ് ധോണി ചരിത്ര നേട്ടത്തിലെത്തിയത്. ലോക ക്രിക്കറ്റില്‍ ഈ നേട്ടം കൈവരിക്കുന്ന പന്ത്രണ്ടാം താരമാണ് ധോണി.

ഇതുവരെ 320 ഏകദിനങ്ങള്‍ ധോണി പൂര്‍ത്തിയാക്കി. 273ാം ഇന്നിങ്‌സിലാണ് ധോണി 10000 കവിഞ്ഞത്. ഏകദിനത്തില്‍ കുമാര്‍ സംഗക്കാരയെക്കൂടാതെ ഈ നേട്ടം സ്വന്തമാക്കുന്ന ഏക വിക്കറ്റ് കീപ്പറും ധോണിയാണ്. മാത്രമല്ല, 50ല്‍ അധികം ശരാശരി നിലനിര്‍ത്തി നേട്ടം സ്വന്തമാക്കുന്ന ലോകത്തെ ആദ്യ താരവും ധോണി തന്നെ. പതിനായിരം ക്ലബിലെത്തുന്ന പ്രായം കൂടിയ മൂന്നാമത്തെ താരവും മറ്റാരുമല്ല. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ തന്നെ. ഇപ്പോള്‍ 37 വയസും ഏഴ് ദിവസവുമാണ് ധോണിയുടെ പ്രായം.  

ശ്രീലങ്കന്‍ താരം തിലകരത്‌നെ ദില്‍ഷന്‍ 38 വയസും 285 ദിവസവുമായപ്പോള്‍ 10000 റണ്‍സ് പൂര്‍ത്തിയാക്കിയത്. വെസ്റ്റ് ഇന്‍ഡീസ് മുന്‍ ബ്രയാന്‍ ലാറ ഇത്രയും റണ്‍സ് തികച്ചത് 37 വയസും 228 ദിവസവും പ്രായമുള്ളപ്പോഴാണ്. ഇന്ന് ഏകദിന ക്രിക്കറ്റില്‍ 300 ക്യാച്ചുകളും ധോണി പൂര്‍ത്തിയാക്കിയിരുന്നു.
 

click me!