ഫുട്ബോളിലെ പുത്തന്‍ പ്രതിഭകളെ കണ്ടെത്താന്‍ ഡച്ച് സംഘം കേരളത്തില്‍

By Web DeskFirst Published Jul 23, 2016, 7:51 AM IST
Highlights

തിരുവനന്തപുരം: ഫുട്‌ബോളിലെ പുതിയ താരങ്ങളെ കണ്ടെത്തി പരിശീലനം നല്‍കാന്‍ നെതര്‍ലാന്‍ഡിലെ സ്‌പോര്‍ട്‌സ്  നെറ്റ്‌വര്‍ക്കിംഗ് കേരളത്തിലേക്ക്. തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികള്‍കളെ നെതര്‍ലാന്‍ഡില്‍ കൊണ്ടുപോയി പരിശീലനം നല്‍കുന്നതിന് സെലക്ഷന്‍ ട്രയല്‍സ് തിരുവനന്തപുരത്ത് തുടങ്ങി.

കേരളത്തിന്റെ ഫുട്‌ബോള്‍ കരുത്തും ആവേശവും കേട്ടറിഞ്ഞാണ് ഡച്ച് ഫുട്‌ബോള്‍ പരിശീലകര്‍ കേരളത്തിലെത്തുന്നത്. പതിനാല് വയസില്‍ താഴെയുളള, ഫുട്‌ബോള്‍ അഭിരുചിയുളള കുട്ടികളെ കണ്ടെത്തി പരിശീനം നല്‍കും. ലക്ഷ്യം കായിക വിദ്യാഭ്യാസവും മെച്ചപ്പെട്ട കായിക സംസ്‌കാരവും വളര്‍ത്തിയെടുക്കല്‍. പതിനാല് ജില്ലകളില്‍ നിന്നും 2000 കുട്ടികളെയാണ് ആദ്യഘട്ടത്തില്‍ തെരഞ്ഞെടുക്കുക. ഇവരെ അടുത്ത വര്‍ഷം നടക്കുന്ന അന്താരാഷ്ട്ര ക്ലബ് സോക്കര്‍ മത്സരങ്ങളില്‍ പങ്കെടുപ്പിക്കും. ഇതില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന പ്രതിഭകളെ നെതര്‍ലാന്‍സില്‍ കൊണ്ടുപോയി പരിശീലനം നല്‍കും. കായിക സംഘടനയായ ഗ്രീന്‍ഫീല്‍ഡ് ആണ് സ്‌പോര്‍ട്ട്‌സ് നെറ്റ്‌വര്‍ക്കിംഗിനെ കേരളത്തിലേക്കെത്തിക്കുന്നത്.

കഴിവുണ്ടായിട്ടും കേരളത്തിലെ പ്രതിഭകള്‍ തിരിച്ചറിയപ്പെടുന്നില്ലെന്ന് ഡച്ച് പരിശീലകന്‍ എഡ്വിന്‍ നിക്കോഫ് പറഞ്ഞു. കഴിവും പ്രതിഭയുമുളള ഒട്ടേറെ താരങ്ങള്‍ കേരളത്തിലുണ്ടെന്നും അവയെ കണ്ടെത്തി തിരിച്ചറിയപ്പെടുകയാണ് വേണ്ടതെന്നും എഡ്വിന്‍ നിക്കോഫ് എന്ന ഡ‍ച്ച് പരിശീലകന്‍ പറഞ്ഞു.

കൂടുതല്‍ വിദേശ കോച്ചുകളെ കേരളത്തിലെത്തിച്ച് പരിശീലനകളരികള്‍ നടത്താനും സംഘാടകര്‍ക്ക് പദ്ധതിയുണ്ട്.

click me!