രഞ്ജി: രണ്ടാം ഇന്നിങ്‌സില്‍ കേരളം തകര്‍ന്നു; ഗുജറാത്തിന് 195 വിജയലക്ഷ്യം

By Web TeamFirst Published Jan 16, 2019, 5:34 PM IST
Highlights

കേരളത്തിനെതിരായ രഞ്ജി ട്രോഫി ക്വാര്‍ട്ടറില്‍ ഗുജറാത്തിന് 195 റണ്‍സ് വിജയലക്ഷ്യം. ആദ്യ ഇന്നിങ്‌സില്‍ 23 റണ്‍സ് ലീഡ് നേടിയ കേരളം രണ്ടാം ഇന്നിങ്‌സില്‍ 171ന് എല്ലാവരും പുറത്തായി. കൈവിരലിന് പരിക്കേറ്റിട്ടും ബാറ്റിങ്ങിന് ഇറങ്ങിയ സഞ്ജു സാംസണാണ് രണ്ടാം ദിനം അവസാനം പുറത്തായത്.

കല്‍പറ്റ: കേരളത്തിനെതിരായ രഞ്ജി ട്രോഫി ക്വാര്‍ട്ടറില്‍ ഗുജറാത്തിന് 195 റണ്‍സ് വിജയലക്ഷ്യം. ആദ്യ ഇന്നിങ്‌സില്‍ 23 റണ്‍സ് ലീഡ് നേടിയ കേരളം രണ്ടാം ഇന്നിങ്‌സില്‍ 171ന് എല്ലാവരും പുറത്തായി. കൈവിരലിന് പരിക്കേറ്റിട്ടും ബാറ്റിങ്ങിന് ഇറങ്ങിയ സഞ്ജു സാംസണാണ് രണ്ടാം ദിനം അവസാനം പുറത്തായത്. ഇതോടെ സ്റ്റംപെടുക്കുകയായിരുന്നു. മൂന്നാം ദിനം ഗുജറാത്ത് ബാറ്റിങ്ങിന് ഇറങ്ങും.  56 റണ്‍ നേടിയ സിജോമോന്‍ ജോസഫാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍. ജലജ് സക്‌സേന 44 റണ്‍സുമായി പുറത്താവാതെ നിന്നു. കലേറിയ, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ഗുജറാത്തിന് വേണ്ടി മൂന്ന് വിക്കറ്റ് വീതം നേടി.

നേരത്തെ, ആദ്യ ഇന്നിങ്‌സില്‍ ഗുജറാത്ത് 162 പുറത്താവുകയായിരുന്നു. 97ന് നാല് എന്ന നിലയിലാണ് ഗുജറാത്ത് രണ്ടാം ദിനം ആരംഭിച്ചത്. എന്നാല്‍ 65 റണ്‍ കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ സന്ദര്‍ശകര്‍ക്ക് ശേഷിക്കുന്ന വിക്കറ്റുകള്‍ കൂടി നഷ്ടമായി. നാല് വിക്കറ്റ് നേടിയ സന്ദീപ് വാര്യര്‍, മൂന്ന് വീതം വിക്കറ്റ് നേടിയ ബേസില്‍ തമ്പി, നിതീഷ് എന്നിവരാണ് ഗുജറാത്തിനെ തകര്‍ത്തത്.

കേരളം രണ്ടാം ഇന്നിങ്‌സില്‍ തകര്‍ച്ചയോടെ തുടങ്ങി. രാഹുല്‍. പി (10), മുഹമ്മദ് അസറൂദ്ദീന്‍ (0) എന്നിവര്‍ പെട്ടന്ന് പുറത്തായി. സിജോമോനും സക്‌സേനയും തമ്മിലുള്ള കൂട്ടുക്കെട്ടാണ് കേരളത്തിന് മാന്യമായ ലീഡ് സമ്മാനിച്ചത്. ഇരുവരും 53 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സിജോമോന്‍ കലേറിയ വിക്കറ്റ് നല്‍കി മടങ്ങി. ഇതിനിടെ വിനൂപ് (16), സച്ചിന്‍ ബേബി (24), വിഷ്ണു വിനോദ് എന്നിവരെ നഷ്ടമായി. സിജോമോനെ കൂടാതെ ബേസില്‍ തമ്പി (0), നിതീഷ് (0) എന്നിവരെ അടുത്തടുത്ത പന്തുകളില്‍ മടക്കിയയച്ച് ഹാട്രിക്കും സ്വന്തമാക്കി. സന്ദീപ് വാര്യറെ പിയൂഷ് ചാവ്‌ല വിക്കറ്റിന് മുന്നില്‍ കുടുക്കി. പിന്നാലെ വിരലിന് പരിക്കേറ്റ സഞ്ജു സാംസണ്‍ ക്രീസിലെത്തി. ഒമ്പത് പന്തുകള്‍ നേരിട്ട സഞ്ജു അക്‌സര്‍ പട്ടേലിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി.

click me!