വിക്കറ്റെടുത്തശേഷമുള്ള ആഘോഷം നൈസായിട്ട് പാളി; ഹസന്‍ അലിക്ക് പരിക്ക്

By Web DeskFirst Published Jul 20, 2018, 1:47 PM IST
Highlights

സിംബാബ്‌വെയുടെ റയാന്‍ മുറെയുടെ വിക്കറ്റെടുത്തശേഷം തന്റെ ട്രേഡ് മാര്‍ക്ക് രീതിയില്‍ ഹസന്‍ അലി  ആഘോഷിച്ചെങ്കിലും ചെറിയൊരു അക്കിടി പറ്റി.

ലാഹോര്‍: വിക്കറ്റെടുത്താല്‍ അത് ആഘോഷിക്കാതിരിക്കാന്‍ പറ്റില്ല. എന്നാല്‍ പാക് പേസ് ബൗളര്‍ ഹസന്‍ അലിക്ക് ഇനി ആഘോഷിക്കുന്നതിന് മുമ്പ് രണ്ടുവട്ടം ആലോചിക്കും. കാരണം കഴിഞ്ഞ ദിവസം നടന്ന പാക്കിസ്ഥാന്‍-സിംബാബ്‌വെ രണ്ടാം ഏകദിനത്തില്‍ സിംബാബ്‌വെയുടെ റയാന്‍ മുറെയുടെ വിക്കറ്റെടുത്തശേഷം തന്റെ ട്രേഡ് മാര്‍ക്ക് രീതിയില്‍ ഹസന്‍ അലി  ആഘോഷിച്ചെങ്കിലും ചെറിയൊരു അക്കിടി പറ്റി.

ആഘോഷത്തിന് ആവേശം കൂടിയപ്പോള്‍ കഴുത്തുളുക്കി. ആഘോഷം വെട്ടിക്കുറച്ച് കഴുത്തില്‍ അമര്‍ത്തിപ്പിടിച്ചിരിക്കുന്ന ഹസന്‍ അലിയുടെ ദൃശ്യങ്ങള്‍ ആരാധകര്‍ ഏറ്റെടുത്ത് ട്രോളാക്കുകയും ചെയ്തു.

വിക്കറ്റെടുത്തശേഷം അത് ആഘോഷമാക്കുന്ന അലിയുടെ ശൈലി ആരാധകര്‍ക്കിടയില്‍ മുന്പേ പ്രശസ്തമാണ്. ബോംബിടല്‍ എന്നാണ് ആരാധകര്‍ അലിയുടെ ആഘോഷത്തെ വിളിക്കുന്നത്. എന്നാല്‍ അലിയുടെ പരിക്ക് സാരമുള്ളതല്ലെന്നാണ് പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ ഔദ്യോഗിക വിശദീകരണം.

Here's The Post Celebration Heroics Ft. Hasan Ali 😹

Bhai Jara Sambhal Ke 🙏🏻😂 pic.twitter.com/wsTkJHcrdq

— Saurabh Shinde (@imsgshinde)
click me!