ധോണിയുടെ മെല്ലെപ്പോക്കിനെക്കുറിച്ച് രോഹിത്തിന് പറയാനുള്ളത്

By Web TeamFirst Published Jan 12, 2019, 11:30 PM IST
Highlights

പെട്ടെന്ന് ക്രീസിലിറങ്ങി ഒരു 100 റണ്‍സ് കൂട്ടുകെട്ടുയര്‍ത്താന്‍ ആര്‍ക്കുമാവില്ല. അതുകൊണ്ട് കുറച്ചുസമയമെടുത്താലും മികച്ചൊരു കൂട്ടുകെട്ടുണ്ടാക്കാനാണ് ഞങ്ങള്‍ ശ്രമിച്ചത്. സാധാരണ സ്കോര്‍ ചെയ്യുന്ന വേഗതയിലായിരുന്നില്ല ഞാനും സ്കോര്‍ ചെയ്തത്. ഞാനും എന്റേതായ സമയമെടുത്താണ് സ്കോറിംഗ് തുടങ്ങിയത്.

സിഡ്നി: സിഡ്നി ഏകദിനത്തില്‍ എംഎസ് ധോണിയുടെ മെല്ലെപ്പോക്കിനെ ന്യായീകരിച്ച് വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ.  സാഹചര്യങ്ങള്‍ക്കനുസരിച്ചാണ് ധോണി ബാറ്റ് വീശിയതെന്ന് മത്സരശേഷം രോഹിത് പറഞ്ഞു. ധോണിയുടെ കരിയറിലെ സ്ട്രൈക്ക് റേറ്റ് നോക്കിയാല്‍ 90ന് അടുത്താണ്. എന്നാല്‍ സിഡ്നിയില്‍ കാര്യങ്ങള്‍ വ്യത്യസ്തമായിരുന്നു. ധോണി ക്രീസിലെത്തുമ്പോള്‍ നമുക്ക് മൂന്ന് വിക്കറ്റുകള്‍ എളുപ്പം നഷ്ടമായിരുന്നു. ഓസ്ട്രേലിയയാകട്ടെ മികച്ച രീതിയില്‍ ബൗള്‍ ചെയ്യുകയും ചെയ്തു.

പെട്ടെന്ന് ക്രീസിലിറങ്ങി ഒരു 100 റണ്‍സ് കൂട്ടുകെട്ടുയര്‍ത്താന്‍ ആര്‍ക്കുമാവില്ല. അതുകൊണ്ട് കുറച്ചുസമയമെടുത്താലും മികച്ചൊരു കൂട്ടുകെട്ടുണ്ടാക്കാനാണ് ഞങ്ങള്‍ ശ്രമിച്ചത്. സാധാരണ സ്കോര്‍ ചെയ്യുന്ന വേഗതയിലായിരുന്നില്ല ഞാനും സ്കോര്‍ ചെയ്തത്. ഞാനും എന്റേതായ സമയമെടുത്താണ് സ്കോറിംഗ് തുടങ്ങിയത്. കാരണം ഒരു കൂട്ടുകെട്ടായിരുന്നു അപ്പോള്‍ വേണ്ടിയിരുന്നത്. ആ സമയം ഒരു വിക്കറ്റ് കൂടി പോയിരുന്നെങ്കില്‍ കളി അവിടെ അവസാനിച്ചേനെ. അതുകൊണ്ടാണ് ഒരുപാട് ഡോട്ട് ബോളുകളുണ്ടായാലും നല്ലൊരു കൂട്ടുക്കെട്ടുണ്ടാക്കാന്‍ ഞങ്ങള്‍ ശ്രമിച്ചത്.

ടീമിനായി ഏത് പൊസിഷനില്‍ ബാറ്റ് ചെയ്യാനും ധോണി തയാറാണെന്നും രോഹിത് പറഞ്ഞു. അതേസമയം, അംബാട്ടി റായിഡുവിനെപ്പോലെ നാലാം നമ്പറില്‍ കഴിവുതെളിയിച്ചൊരു കളിക്കാരന്‍ ടീമിലുള്ളപ്പോള്‍ ധോണി നാലാം നമ്പറിലിറങ്ങേണ്ട കാര്യമില്ലെന്നും എന്നാല്‍ ബാറ്റിംഗ് ലൈനപ്പ് ക്യാപ്റ്റന്റെ തീരുമാനമാണെന്നും രോഹിത് വ്യക്തമാക്കി. സിഡ്നി ഏകദിനത്തില്‍ 96 പന്തില്‍ 51 റണ്‍സെടുത്ത ധോണിയുടെ മെല്ലെപ്പോക്കിനെതിരെ വിമര്‍ശനമുയരുന്ന പശ്ചാത്തലത്തിലാണ് രോഹിത്തിന്റെ ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ 34 റണ്‍സിനാണ് തോറ്റത്.

click me!