ഒരു ബാറ്റിനായി ധോണി മുടക്കുന്ന തുക

By Web DeskFirst Published Apr 17, 2018, 9:48 PM IST
Highlights

സ്പോണ്‍സര്‍ഷിപ്പ് വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ ആരാധകര്‍ക്ക് അറിയാമെങ്കിലും ഇത്രയും സ്പോണ്‍സര്‍ഷിപ്പ് മൂല്യമുള്ള തന്റെ ബാറ്റിനായി ധോണി എത്ര തുകയായിരിക്കും മുടക്കുകയെന്ന് ആരാധകര്‍ക്ക് അധികമറിയാത്ത സംഗതിയാണ്.

ചെന്നൈ: വെടിക്കെട്ട് ഇന്നിംഗ്സിലൂടെ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ് ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ക്യാപ്റ്റന്‍ കൂള്‍ എംഎസ് ധോണി. കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ ചെന്നൈയെ വിജയവര കടത്താനായില്ലെങ്കിലും 44 പന്തില്‍ 79 റണ്‍സുമായി പുറത്താകാതെ നിന്ന ധോണി ഫിനിഷര്‍ എന്ന നിലയില്‍ താനിപ്പോഴും അനിവാര്യനാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു.

ഇത്രയും സിക്സുകള്‍ അടിച്ചുകൂട്ടുന്ന ധോണിയുടെ ബാറ്റ് സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത് സ്പാര്‍ട്ടനാണ്. 25 കോടിയാണ് ബാറ്റിന്റെ സോപ്ണ്‍സര്‍ഷിപ്പ് തുകയായി ധോണിക്ക് ലഭിക്കുക. സ്പോണ്‍സര്‍ഷിപ്പ് വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ ആരാധകര്‍ക്ക് അറിയാമെങ്കിലും ഇത്രയും സ്പോണ്‍സര്‍ഷിപ്പ് മൂല്യമുള്ള തന്റെ ബാറ്റിനായി ധോണി എത്ര തുകയായിരിക്കും മുടക്കുകയെന്ന് ആരാധകര്‍ക്ക് അധികമറിയാത്ത സംഗതിയാണ്.

കൂറ്റന്‍ സിക്സറുകള്‍ പറത്താനായി ഭാരം കൂടി ബാറ്റാണ് ധോണി സാധാരണയായി ഉപയോഗിക്കുന്നത്. സ്പാര്‍ട്ടന്‍ വെബ്‌സൈറ്റില്‍ നല്‍കിയ വിവരമനുസരിച്ച് ധോണി ഒരു ബാറ്റിനായി മുടക്കുന്നത് 32000 രൂപയാണ്. ബാറ്റിന്റെ സ്പോണ്‍സര്‍ഷിപ്പില്‍ ധോണിയുടെ കരാറിനെ വെല്ലുന്നതാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ കരാര്‍. എട്ടുവര്‍ഷത്തേക്ക് 100 കോടി രൂപയ്ക്കാണ് എംആര്‍എഫുമായി കോലി കരാറിലെത്തിയിരിക്കുന്നത്.

 

 

 

click me!