53 വര്‍ഷത്തെ ഇന്ത്യയുടെ കാത്തിരിപ്പിന് വിരാമം; ലക്ഷ്യ സെന്‍ സുവര്‍ണനേട്ടത്തില്‍

By Web DeskFirst Published Jul 22, 2018, 5:43 PM IST
Highlights
  • 1965 ൽ ഗൗതം താക്കൂറാണ് ഇതിനു മുമ്പ് സ്വർണം നേടിയത്

ദില്ലി: ഏഷ്യ ജൂനിയർ ബാഡ്മിന്‍റണ്‍ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ലക്ഷ്യ സെന്നിന് സ്വർണം. ലോക ഒന്നാം നന്പര്‍ താരം തായ്‍ലൻഡിന്‍റെ കുൻലാവത് വിതിദ്സാനിനെയാണ് ലക്ഷ്യ സെൻ തോൽപ്പിച്ചത്. 53 വർഷത്തിന് ശേഷമാണ് ചാമ്പ്യൻഷിപ്പിലെ ആൺകുട്ടികളുടെ വിഭാഗത്തിൽ ഇന്ത്യന്‍ താരം സ്വർണം നേടുന്നത്.

1965 ൽ ഗൗതം താക്കൂറാണ് ഇതിനു മുമ്പ് ഏഷ്യ ജൂനിയർ ബാഡ്മിന്‍റണ്‍ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയത്. 2016 ൽ ലക്ഷ്യ സെൻ വെങ്കലം സ്വന്തമാക്കിയിരുന്നു. ജാർഖണ്ഡിലെ അൽമോറ സ്വദേശിയായ 16 കാരന്‍ ലക്ഷ്യ സെൻ , മലയാളിയായ ഒളിംപ്യന്‍ വിമൽകുമാറിന് കീഴിലാണ് പരിശീലിക്കുന്നത്.

2012ൽ പി വി സിന്ധു പെൺകുട്ടികളുടെ വിഭാഗത്തിൽ സ്വര്‍ണം നേടിയിട്ടുണ്ട്.

click me!