'ആഷസിലെ പന്ത്'; അദ്ഭുതമായി മിച്ചല്‍ സ്റ്റാര്‍ക്കെടുത്ത വിക്കറ്റ്

Published : Dec 17, 2017, 03:42 PM ISTUpdated : Oct 05, 2018, 04:06 AM IST
'ആഷസിലെ പന്ത്'; അദ്ഭുതമായി മിച്ചല്‍ സ്റ്റാര്‍ക്കെടുത്ത വിക്കറ്റ്

Synopsis

പെര്‍ത്ത്: ലോക ക്രിക്കറ്റിലെ മികച്ച പേസര്‍മാരില്‍ ഒരാളാണ് ഓസ്ട്രേലിയയുടെ മിച്ചല്‍ സ്റ്റാര്‍ക്ക്. 150കിമിയിലേറെ വേഗത്തില്‍ വരുന്ന സ്വിംങറുകളാണ് സ്റ്റാര്‍ക്കിനെ അപകടകാരിയാക്കുന്നത്. ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ട് ബാറ്റ്സ്മാന്‍ ജയിംസ് വിന്‍സിനെ പുറത്താക്കിയ സ്റ്റാര്‍ക്കിന്‍റെ പന്ത് ആഷസ് ചരിത്രത്തിലെ മികച്ചത് എന്നാണ് വിലയിരുത്തപ്പെടുന്നത്.

ക്രിക്കറ്റ് ഇതിഹാസങ്ങളും സ്റ്റാര്‍ക്കിന്‍റെ പന്ത് ആഷസിലെ വിസ്മയം എന്ന് വിശേഷിപ്പിച്ച് രംഗത്തെത്തി. ഇടംകയ്യന്‍ ബൗളറായ സ്റ്റാര്‍ക്ക് തൊടുത്തുവിട്ട വെടിയുണ്ട വിന്‍സിനെ കബളിപ്പിച്ച് വിക്കറ്റിലേക്ക് പാഞ്ഞുകയറി. ഇന്‍സ്വിംങറെന്ന് തോന്നിച്ച പന്ത് അല്‍പം പുറത്തേക്ക് തിരിഞ്ഞ് വിക്കറ്റ് തെറിപ്പിക്കുകയായിരുന്നു. 55 റണ്‍സെടുത്ത് നിലയുറപ്പിച്ചിരുന്ന വിന്‍സ് പന്ത് കണ്ടുപോലുമില്ല എന്നതാണ് യാതാര്‍ത്ഥ്യം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

നിയന്ത്രണം വിട്ട് വിങ്ങിപ്പൊട്ടി സച്ചിൻ; പ്രിയപ്പെട്ട 'ആശ തായ്‌'ക്ക് കണ്ണീരോടെ വിടചൊല്ലി ക്രിക്കറ്റ് ഇതിഹാസം
10 വര്‍ഷത്തെ ഐപിഎല്‍ കരിയറില്‍ ആദ്യം, വിക്കറ്റില്ലാതെ 5 മത്സരങ്ങള്‍, 122 പന്തുകള്‍, ജസ്പ്രീത് ബുംറക്ക് ഇതെന്തുപറ്റിയെന്ന് ആരാധകര്‍