ധനികനായ പാക് ക്രിക്കറ്ററായി ഹഫീസ്; കൊഹ്‌ലിയുമായി താരതമ്യം ചെയ്താലോ ?

By Web DeskFirst Published Jul 29, 2016, 8:28 AM IST
Highlights

കറാച്ചി: പാക്കിസ്ഥാന്‍ താരം മുഹമ്മദ് ഹഫീസാണ് 2015-2016 സാമ്പത്തിക വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടിയ പാക്കിസ്ഥാന്‍ ക്രിക്കറ്ററെന്ന് കഴിഞ്ഞ ദിവസം പാക് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കിയിരുന്നു. 2.49 കോടി രൂപയാണ് ഹഫീസിന്റെ കഴിഞ്ഞ വര്‍ഷത്തെ വരുമാനം.

എന്നാല്‍ ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലിയുടെ പ്രതിവര്‍ഷ വരുമാനവുമായി തട്ടിച്ചുനോക്കുമ്പോഴാണ് ഹഫീസ് എത്രമാത്രം ദരിദ്രനാണെന്ന് വ്യക്തമാവുക. ഹഫീസിന്റെ വരുമാനത്തിന്റെ നൂറിരട്ടിയാണ് കൊഹ്‌ലിയുടെ വരുമാനം. രണ്ടര കോടി രൂപയാണ് ബോര്‍ഡില്‍ നിന്ന് മാച്ച് ഫീയും മറ്റിനങ്ങളിലുമായി ഹഫീസിന് ലഭിച്ചതെങ്കില്‍ മാച്ച് ഫീ, പരസ്യകരാര്‍ എന്നിവയിലൂടെ കൊഹ്‌ലി ഒരുവര്‍ഷം പോക്കറ്റിലാക്കുന്നത് 308 കോടി രൂപയാണ്.

മൂന്ന് ഫോര്‍മാറ്റിലും കളിക്കുന്ന സര്‍ഫ്രാസ് അഹമ്മദാണ് (33 മില്യണ്‍ രൂപ) ഹഫീസിന് പിന്നില്‍ രണ്ടാം സ്ഥാനത്ത്. ട്വന്റി-20യില്‍ മാത്രം കളിക്കുന്ന ഷാഹിദ് അഫ്രീദി(18 മില്യണ്‍ രൂപ)യും വരുമാനത്തില്‍ അത്ര പിന്നിലല്ല.

 

click me!