തിരിച്ചടിച്ച് ബ്ലാസ്റ്റേഴ്സ്; സമനിലപേടിയില്‍ ആരാധകര്‍

By Web TeamFirst Published Nov 2, 2018, 9:02 PM IST
Highlights

കേരള ബ്ലാസ്റ്റേഴ്സിനെ പതിമൂന്നാം മിനിട്ടില്‍ പുണെ സിറ്റി ഞെട്ടിക്കുകയായിരുന്നു. മാർകോ സ്റ്റാൻകോവിച്ചിലൂടെ വല കുലുക്കിയാണ് പുണെ ലീഡെടുത്തത്

പുനെ∙ ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സും പുണെ സിറ്റിയും തമ്മിലുള്ള മത്സരത്തിന്‍റെ രണ്ടാം പകുതിയില്‍ മഞ്ഞപ്പടയുടെ കുതിപ്പ്. ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ബ്ലാസ്റ്റേഴ്സ് 61 ാം മിനിട്ടില്‍ തിരിച്ചടിച്ച് ഒപ്പമെത്തി. നിക്കോള കിര്‍മാരെവിച്ചാണ് ആരാധകര്‍ കാത്തിരുന്ന ഗോള്‍ സ്വന്തമാക്കിയത്.

തുടര്‍ സമനിലകളുടെ കെട്ടുപൊട്ടിക്കാനിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സിനെ പതിമൂന്നാം മിനിട്ടില്‍ പുണെ സിറ്റി ഞെട്ടിക്കുകയായിരുന്നു. മാർകോ സ്റ്റാൻകോവിച്ചിലൂടെ വല കുലുക്കിയാണ് പുണെ ലീഡെടുത്തത്.

സീസണില്‍ ഏറ്റവും അവസാന സ്ഥാനക്കാരായ പുണെയ്ക്കെതിരെ അനായാസ ജയം കൊതിച്ചാണ് ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങിയത്. എന്നാല്‍ സ്വന്തം മൈതാനത്ത് വീറോടെ പൊരുതാനുറച്ചാണ് പുണെ ബൂട്ടുകെട്ടിയത്. മലയാളി താരം സഹൽ അബ്ദുൽ സമദ് ബ്ലാസ്റ്റേഴ്സിന്‍റെ ആദ്യ ഇലവനിൽ ഇടം നേടിയപ്പോള്‍ അനസ് പകരക്കാരനായി ഇറങ്ങിയേക്കും. കഴിഞ്ഞ മൽസരത്തിൽ മോശം പ്രകടനം നടത്തിയ കെസിറോൺ കിസിത്തോയെ ഒഴിവാക്കിയിട്ടുണ്ട്.

click me!